ആഗോള വിപണിയില്‍ വലിയ സ്വാധീനമുണ്ട് അമേരിക്കന്‍ കമ്പനികള്‍ക്ക്. അതിനാല്‍ തന്നെ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഓരോ തീരുമാനവും ആഗോള വിപണിയെ ബാധിക്കും. ചൈനീസ് കമ്പനികള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും അമേരിക്കന്‍ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതും വ്യാപാര വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതും ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.
ഇന്ത്യയും യൂറോപ്പും അമേരിക്കയുമെല്ലാം ചൈനീസ് സാങ്കേതിക വിദ്യകളോട് 'നോ' പറയുമ്പോള്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു. ആഗോള വിപണിയില്‍ ചൈന ശത്രുപക്ഷത്ത് നില്ക്കുമ്പോള് ചൈനയോട് നോ പറയുകയാണ് വിദേശ കമ്പനികള്‍.
അതിന് ഉദാഹരണങ്ങളാണ് തായ് വാനീസ് ഇലക്ട്രോണിക്സ് കമ്പനികളായ ഫോക്സ്കോണും, പെഗട്രോണും. അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം രൂക്ഷമായിരിക്കെ ആഗോള വിപണിയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഈ കമ്പനികള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ വഴി നോക്കുകയാണ്. അടുത്തിടെ ഫോക്സ്കോണ്‍ ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു.
ഇന്ത്യ ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ നിര്‍മാണ ശാലകള്‍ മാറ്റുകയാണ് ഇവര്‍. ഈ രണ്ട് കമ്പനികള്‍ മെക്സികോയില്‍ പുതിയ ഫാക്ടറികള്‍ നിര്‍മിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വിവിധ ബ്രാന്റുകള്‍ക്ക് വേണ്ടി ഫോണുകള്‍ നിര്‍മിച്ച് കൊടുക്കുന്ന കമ്പനികളാണ് ഫോക്സ് കോണും, പെഗട്രോണും. മെക്സിക്കോയില്‍ ഏത് കമ്പനിയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുകയെന്ന് വ്യക്തമല്ല. എന്നാല്‍ ഫോക്സ്കോണ്‍ ഐഫോണ്‍ ഫാക്ടറിയായിരിക്കും മെക്സികോയില്‍ നിര്‍മിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ഇരു കമ്പനികളും പുതിയ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല.
അമേരിക്കയുമായുള്ള വാണിജ്യതര്‍ക്കങ്ങള്‍ ചൈനയില്‍ നിന്നുള്ള കയറ്റുമതിയില്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇക്കാരണം കൊണ്ടാണ് മറ്റ് രാജ്യങ്ങളിലേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. അതേസമയം ചൈനീസ് കമ്പനികളുടെ ഉല്‍പ്പന്ന കയറ്റുമതിയെയും യുഎസ്-ചൈന തര്‍ക്കം ബാധിച്ചിട്ടുണ്ട്.
Content Highlights: foxconn pegatron planning new factory in mexico amid us china trade war
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..