Photo: Gettyimages
ബെംഗളുരുവില്‍ വലിയ അളവില്‍ ഭൂമി വാങ്ങി തായ് വാനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഫോക്‌സ്‌കോണ്‍. ആപ്പിളിന്റെ ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന പ്രധാന കമ്പനികളിലൊന്നാണ് ഫോക്‌സ്‌കോണ്‍. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് ഉല്‍പാദന പ്രക്രിയ മാറ്റുന്ന ശ്രമങ്ങളിലാണ് കമ്പനി.
കരാടിസ്ഥാനത്തില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനമാണ് ഫോക്‌സ്‌കോണ്‍.
ശക്തമായ കോവിഡ് നിയന്ത്രണങ്ങളും യുഎസും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളുമാണ് ചൈനയില്‍ നിന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോവാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്.
ബെംഗളുരു വിമാനത്താവളത്തിന് സമീപത്തെ ദേവനഹള്ളിയിലാണ് ഏകദേശം 300 ഏക്കര്‍ ഭൂമി കമ്പനി സ്വന്തമാക്കിയത്. 300 കോടി രൂപയാണ് ഇതിനായി ഫോക്‌സ്‌കോണ്‍ ഹോന്‍ കായ് ടെക്‌നോളജി ഇന്ത്യ മെഗാ ഡെവലപ്പ്‌മെന്റ് എന്ന സ്ഥാപനം മുടക്കിയത്.
വിയറ്റ്‌നാമിലെ ഗെ ആന്‍ പ്രവിശ്യയില്‍ 480,000 ചതുരശ്ര മീറ്റര്‍ ഭൂമിയും ഫോക്‌സ്‌കോണ്‍ വാങ്ങിയിട്ടുണ്ട്.
താമസിയാതെ തന്നെ സംസ്ഥാനത്തെ പുതിയ നിര്‍മാണശാലയില്‍ ഐഫോണുകള്‍ നിര്‍മിക്കുമെന്നും ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ പറഞ്ഞിരുന്നു.
തമിഴ്‌നാട്ടില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണിന്റെ മറ്റൊരു നിര്‍മാണ ശാല പ്രവര്‍ത്തിക്കുന്നുണ്ട്. ഫോക്‌സ്‌കോണിനെ കുടാതെ ആപ്പിളുമായി പങ്കാളിത്തമുള്ള വിസ്‌ട്രോണ്‍, പെഗട്രോണ്‍ തുടങ്ങിയ കമ്പനികളും ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിക്കുന്നുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ കാര്യമായി ശ്രദ്ധകൊടുത്തുവരികയാണ് ആപ്പിള്‍. അടുത്തിടെ മുംബൈയിലും ഡല്‍ഹിയിലുമായി ആപ്പിളിന്റെ രണ്ട് ഔദ്യോഗിക സ്‌റ്റോറുകള്‍ക്കാണ് ടിം കുക്ക് തുടക്കമിട്ടത്.
Content Highlights: foxconn buys 300 acres of land In bngaluru for factory
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..