-
ന്യൂഡല്‍ഹി: സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളില്‍ നിന്നും വാങ്ങുന്ന ഭക്ഷണത്തിന് വിലകൂടും. ഇത്തരം ഭക്ഷണ വിതരണ സേവനങ്ങള്‍ അവരുടെ പ്ലാറ്റ്ഫോമുകളിലെ ഓര്‍ഡറുകള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി നല്‍കണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ഈ തീരുമാനം ഉപഭോക്താക്കളേയും ചെറുകിട ഭക്ഷണശാലകളേയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
സെപ്റ്റംബറില്‍ ചേര്‍ന്ന 45-ാമത് ജിഎസ് ടി കൗണ്‍സില്‍ യോഗമാണ് സ്വിഗ്ഗി, സൊമാറ്റോ ഉള്‍പ്പടെയുള്ള ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള് ജിഎസ്ടി നല്‍കണം എന്ന് തീരുമാനിച്ചത്. ഈമാസം ആദ്യമാണ് ജനുവരി ഒന്നുമുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഇതോടെ എല്ലാ റസ്റ്റോറന്റുകളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ക്ക് ഭക്ഷ്യ വിതരണ സേവനങ്ങള്‍ ജിഎസ്ടി നല്‍കുകയും ഇടാക്കുകയും ചെയ്യേണ്ടിവരും. ഓരോ ഓര്‍ഡറിനും പ്രത്യേക ജിഎസ്ടി എന്‍ട്രി സൂക്ഷിക്കേണ്ടിയും വരും.
നിലവില്‍ 18 ശതമാനം ജിഎസ്ടിയാണ് പ്ലാറ്റ്ഫോമുകള് അവരുടെ ഡെലിവറി സേവനങ്ങള്‍ക്കായി നല്‍കുന്നത്. ഇതിനൊപ്പമാണ് അഞ്ച് ശതമാനം അധികമായി വരുന്നത്. സാധനങ്ങളുടെ വിലയ്ക്കൊപ്പം ഈ നിരക്കും ചേര്‍ക്കപ്പെടും.
അതേസമയം റസ്റ്റോറന്റ് ഉടമകള്‍ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി നല്‍കേണ്ടി വരും. ഇത് അവരുടെ വരുമാനത്തെ ബാധിക്കുകയും അതുവഴി ഭക്ഷണ സാധനങ്ങള്‍ക്ക് അധിക തുക ഈടാക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തേക്കും.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..