വരുമോ പറക്കും ബൈക്കുകളുടെ കാലം; പ്രതീക്ഷയേകി യുഎസില്‍ ഹോവര്‍ ബൈക്കുകള്‍


Photo: Aerwins

യുഎസിലെ ഡിട്രോയിറ്റില്‍ നടന്ന നോര്‍ത്ത് അമേരിക്കന്‍ ഓട്ടോ ഷോയില്‍ അവതരിപ്പിക്കപ്പെട്ട ഒരു പറക്കും ബൈക്കിന് 40 മിനിറ്റ് നേരം മണിക്കൂറില്‍ 99.78 കി.മീ വേഗത്തില്‍ സഞ്ചരിക്കാനാവും. ഡ്രോണുകളും മറ്റും നിര്‍മിക്കുന്ന ഡെല്‍അവേര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍വിന്‍സ് (Aerwins) എന്ന കമ്പനിയാണ് ഈ ഹോവര്‍ ബൈക്ക് നിര്‍മിച്ചത്.

ട്രാഫിക്ക് തിരക്കേറിയ നഗരയാത്രകള്‍ക്ക് ആശ്വാസമായി ഭാവിയില്‍ ഇങ്ങനൊരു യാത്രാ മാര്‍ഗം കൂടി യാഥാര്‍ത്ഥ്യമായേക്കുമെന്ന പ്രതീക്ഷ നല്‍കുകയാണ് കമ്പനി.

റ്റുറിസ്‌മോ എന്ന് വിളിക്കുന്ന ഈ ഹോവര്‍ ബൈക്ക് നിര്‍മിക്കാന്‍ ഇപ്പോള്‍ ചെലവായത് 7,77,000 ഡോളറാണ്. അടുത്ത വര്‍ഷം ഇതിന്റെ ഒരു ചെറിയ പതിപ്പ് അവതരിപ്പിക്കുമെന്നും 2025 ല്‍ ഇതിന്റെ ഒരു ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കുമെന്നും അത് 50,000 ഡോളറിന് വില്‍ക്കുമെന്നും കമ്പനി പറഞ്ഞു.

ഇത്തരം വാഹനങ്ങള്‍ ചില ഹോളിവുഡ് സിനിമകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹോവര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലുണ്ട്.

കുഞ്ഞുന്നാള്‍ തൊട്ട് സ്റ്റാര്‍വാര്‍സ് സിനിമകളുടെ ആരാധകനായിരുന്നു എയര്‍വിന്‍സ് മമേധാവി ഷുഹെയ് കോമാറ്റ്‌സു. ആ സിനിമയില്‍ നിന്ന് എന്തെങ്കിലും യാഥാര്‍ത്ഥ്യമായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കോമാറ്റ്‌സ്ു മാധ്യമങ്ങളോട് പറഞ്ഞു.

ഹോവര്‍ ബൈക്കുകള്‍ ജപ്പാനില്‍ വില്‍പനയ്ക്കുണ്ട്. ഇതിനെ ഒരു വിമാനമായി കണക്കാക്കിയിട്ടില്ലാത്തതിനാല്‍ ഇത് ഉപയോഗിക്കുന്നതിന് ഇതുവരെ പ്രത്യേകം ലൈസന്‍സ് ഏര്‍പ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഇത്തരം യന്ത്രങ്ങള്‍ക്ക് ജപ്പാനില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ റേസ് ട്രാക്കുകളില്‍ മാത്രമേ ഇതില്‍ പറക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ.

മധ്യഭാഗത്തായി രണ്ട് വലിയ റോട്ടറുകളുള്ള ഈ ഹോവര്‍ ബൈക്കിന് ശക്തി പകരുന്നതിന് ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന 228 എച്ച്പി കവാസാകി മോട്ടോര്‍ സൈക്കിള്‍ എഞ്ചിനാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് കൂടാതെ നാല് ചെറിയ ഇലക്ട്രിക്ക് റോട്ടറുകളും ഇതിനുണ്ട്. ഹെലിക്കോപ്റ്ററുകളെ പോലെ രണ്ട് ലാന്‍ഡിങ് സ്‌കിഡിലാണ് ഇത് നിലത്ത് നില്‍ക്കുക.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇതിന്റെ നിര്‍മാണ ജോലികളിലായിരുന്നു റ്റുറിസ്‌മോ.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആകാശമാര്‍ഗമുള്ള ദൈനംദിന സഞ്ചാരത്തിന് അനുയോജ്യമായ ചെറുവാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ വിവിധ കമ്പനികള്‍ നടത്തി വരുന്നുണ്ട്. എയര്‍ ടാക്‌സികളും എയര്‍ കാറുകളും അക്കൂട്ടത്തിലുണ്ട്. പല കമ്പനികളും അവയുടെ നിര്‍മാണത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്.

അടുത്തിടെ യുണൈറ്റഡ് എര്‍ലൈസ് ഈവ് എയര്‍ മൊബിലിറ്റി എന്ന കമ്പനിയില്‍ നിന്ന് 200 ഇലക്ട്രിക് എര്‍ ടാക്‌സികള്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ 2026 ഓടുകൂടി ഇത് ഉപയോഗത്തില്‍ കൊണ്ടുവരാനാവുമെന്നാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രതീക്ഷിക്കുന്നത്.

വിനോദത്തിനും പോലീസുകാര്‍ക്ക് അവരുടെ കൃത്യ നിര്‍വഹണത്തിന് ഉപയോഗിക്കുന്നതിനുമെല്ലാം ഈ ഹോവര്‍ ബൈക്ക് പ്രയോജനപ്പെടുത്താനാവുമെന്നാണ് കോമാറ്റ്‌സു പറയുന്നത്. ഭാവിയില്‍ ഈ വാഹനം ജനങ്ങള്‍ ദിവസവും ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Content Highlights: flying bike xturismo hover bikes

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented