
Photo:Reuters
ഫ്ളിപ്കാര്‍ട്ടില്‍ നടക്കുന്ന ഗാഡ്ജറ്റ് ഡേയ്സ് സെയ്ലില്‍ വന്‍ വിലക്കിഴിവില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ അവസരം. ജനുവരി 26 വരെയാണ് വില്പന നടക്കുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും അനുബന്ധ ഉല്പന്നങ്ങള്ക്കും 80 ശതമാനം വരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിജിറ്റല്‍ ക്യാമറകള്‍, സ്മാര്‍ട് വാച്ചുകള്‍, ട്രൂലി വയര്‍ലെസ് ഇയര്‍ബഡുകള്‍, ലാപ്ടോപ്പുകള്, മോണിറ്ററുകള്‍, പ്രൊജക്ടറുകള്‍ ഗെയിമിങ് ഹെഡ്സെറ്റുകള്‍, കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ഫ്ളിപ്കാര്‍ട്ടിലുണ്ട്.
ഫ്ളിപ്കാര്‍ട്ട് വിലക്കിഴിവിന് പുറമെ വിവിധ ബാങ്കുകളില്‍ നിന്നുള്ള ഓഫറുകളും കാഷ്ബാക്കുകളും നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.
799 രൂപയില്‍ തുടങ്ങുന്ന ട്രൂ വയര്‍ലെസ് ഇയര്‍ ബഡുകള്‍, 7499 രൂപയില്‍ ആരംഭിക്കുന്ന മോണിറ്ററുകള്‍ 3999 രൂപയില്‍ ആരംഭിക്കുന്ന ക്യാമറകള്‍, 30 ശതമാനം വിലക്കിഴിവിലുള്ല ഡെല്‍ ലാപ്ടോപ്പുകള് എന്നിവ വില്പനയ്ക്കുണ്ട്.
ബോട്ട്, നോയ്സ്, റിയല്‍മി, ട്രൂക്ക്, മിവി, ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികളുടെ ട്രൂലി വയര്‍ലെസ് ഇയര്‍ബഡുകള്‍ ഇക്കൂട്ടത്തിലുണ്ട്. കാനന്‍, നിക്കോണ്‍, ഗോപ്രോ, ഫുജി ഫിലിം പോലുള്ള കമ്പനികളുടെ ക്യാമറകള്‍. ഡെല്‍, എച്ച്പി, എല്‍ജി, ഏസര്‍ ഉള്‍പ്പടെയുള്ള കമ്പനികളുടെ മോണിറ്ററുകള്‍ എന്നിവയും വില്പനയിലുണ്ട്.
Content Highlights: flipkart gadget days sale offers electronics and accessories
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..