ബിഗ് ദീവാലി സെയ്ല്‍ എന്ന പേരില്‍ മറ്റൊരു വില്‍പനമേളയുമായി ഫ്‌ളിപ്കാര്‍ട്ട് എത്തി. ഐഫോണ്‍ 12 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സമയമാണ്. നേരത്തെ ഉണ്ടായിരുന്ന 53999 രൂപയാണ് ഇതിന്. എങ്കിലും അധിക ഡിസ്‌കൗണ്ടുകള്‍ ലഭിക്കുന്നുണ്ട്. ഇതുവഴി ഐഫോണ്‍ 12 ന്റെ 64 ജിബി പതിപ്പിന് 49,999 രൂപ വരെ കിഴിവ് ലഭിക്കും. 

12,999 രൂപയുടെ റിയല്‍മി നാര്‍സോ 50എ 10499 രൂപയ്ക്കും സാംസങ് എഫ് 22 11,999 രൂപയ്ക്കും മോട്ടോ ജി 60 15,999 രൂപയ്ക്കും വാങ്ങാം. പോകോ എക്‌സ്3 പ്രോ 16,999 രൂപയ്ക്കും റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍ 19,999 രൂപയ്ക്കും വാങ്ങാം. 

23,999 രൂപമുതല്‍ വിലതുടങ്ങുന്ന അള്‍ട്രാ എച്ച്ഡി ടീവികള്‍, 2299 രൂപ മുതലുള്ള സൗണ്ട് ബാറുകള്‍. 23,999 രൂപയില്‍ തുടങ്ങുന്ന ക്യാമറകള്‍ എന്നിവ ദീപാവലി വില്‍പനമേളയില്‍ വാങ്ങാന്‍ അവസരമുണ്ട്. 

ഫാഷന്‍ ഉല്‍പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയും വിലക്കിഴിവില്‍ വാങ്ങാനാവും. 399 രൂപ മുതല്‍ പവര്‍ബാങ്കുകള്‍, 3499 രൂപയില്‍ തുടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കുകള്‍, 149 രൂപയില്‍ തുടങ്ങുന്ന മൗസ് കീബോര്‍ഡ് എന്നിവയും വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്. 

നോ കോസ്റ്റ് ഇഎംഐ, ബജാജ് ഫിന്‍സെര്‍വ് ഇഎംഐ, എസ്ബിഐ കാര്‍ഡ് എന്നിവയില്‍ നിന്നുള്ള ആനൂകൂല്യങ്ങളും ലഭ്യമാണ്. നവംബര്‍ മൂന്നാം തീയ്യതി വരെയാണ് ദീപാവലി സെയ്ല്‍ നടക്കുക.

Content Highlights: flipkart diwali sale started, iphone 12, deepavali