വന്‍ വിലക്കിഴിവുകള്‍ പ്രഖ്യാപിച്ച് ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ വില്പനമേള വീണ്ടുമെത്തുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഓക്ടോബര്‍ നാല് വരെയാണ് വില്പന.
സ്മാര്‍ട്ഫോണുകള്‍, ടാബ്ലെറ്റുകള്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ടിവി, ഫര്‍ണിച്ചര്‍, ഫാഷന്‍, ബ്യൂട്ടി ഉല്പന്നങ്ങള് ഉള്‍പ്പടെ നിരവധി ഉല്പന്നങ്ങളാണ് ആകര്‍ഷകമായ വിലയില്‍ വിപണിയിലെത്തുന്നത്.
ഷാവോമി, സാംസങ്, ഓപ്പോ, ഗൂഗിള്‍, അസൂസ്, റിയല്‍മി, ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികളില്‍ നിന്നുള്ള വിവിധ സ്മാര്‍ട്ഫോണുകള്‍ വിലക്കിഴിവില്‍ വില്പനയ്ക്കുണ്ട്.
ഓരോ ബ്രാന്റുകളുടെയും ഓഫറുകള്‍ ഫ്ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോടകം ചില ഫോണുകളുടെ ഓഫര്‍ വില പുറത്തുവിട്ടിട്ടുണ്ട്. 70,000 രൂപയുടെ സാംസങ് എസ്9 പ്ലസ് 34,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 15,999 രൂപയുടെ റിയല്‍മി 3 പ്രോ വില്‍ക്കുന്നത് 11,999 രൂപയ്ക്കാണ്. 22,999 രൂപയുടെ മോട്ടോ വണ്‍ വിഷന്‍ 14999 രൂപയാണ് വില.
ഇവ കൂടാതെ വിവിധ റെഡ്മി ഫോണുകള്‍, ഓപ്പോ ഫോണുകള്‍, റിയല്‍മി ഫോണുകള്‍, ഐഫോണുകള്‍ എന്നിവയും വില്പനയ്ക്കെത്തും.
90 ശതമാനം വരെ വിലക്കിഴിവിലാണ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും വില്പനയ്ക്കെത്തുക. ടിവി പോലുള്ള ഗൃഹോപകരണങ്ങള്‍ക്ക് 75 ശതമാനം വരെയും ഫാഷന്‍ ഉല്പന്നങ്ങള്ക്ക് 90 ശതമാനവും, ഫര്‍ണിച്ചറുകള്‍ക്ക് 50 മുതല്‍ 90 ശതമാനം വരെയും സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള്ക്കും കളിപ്പാട്ടങ്ങള്‍ക്കും 45 രൂപയിലധികം രൂപ വിലക്കിഴിവ് ഫ്ളിപ്കാര്‍ട്ടില്‍ ലഭിക്കും.
Content Highlights: flipkart big billion day sale smartphone offers revealed