സ്മാര്‍ട്‌ഫോണുകള്‍ വിലക്കിഴിവില്‍; ബിഗ്ബില്യണ്‍ ഡേ സെയ്ല്‍ ഓഫറുകള്‍ പുറത്ത്


ടിവിയ്ക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും 80 ശതമാനം വരെ വിലക്കിഴിവാണ് ബിഗ്ബില്യണ്‍ഡേ സെയില്‍ വാഗ്ദാനം ചെയ്യുന്നത്.

Photo: Flipkart

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സേയ്ല്‍ ഒക്ടോബര്‍ ഏഴിന് ആരംഭിക്കുകയാണ്. ഒക്ടോബര്‍ 12 വരെയാണ് വില്‍പന നടക്കുക. ആറ് ദിവസം നീണ്ട വില്‍പനമേളയില്‍ സ്മാര്‍ട്‌ഫോണുകള്‍, സ്മാര്‍ട് വാച്ചുകള്‍, ലാപ്‌ടോപ്പുകള്‍ ഉള്‍പ്പടെ നിരവധി ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ ഡീലുകളും ഓഫറുകളുമാണ് ഫ്‌ളിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്.

ആക്‌സിസ് ബാങ്ക്, ഐസിഐസിഐ കാര്‍ഡുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും പേടിഎം കാഷ്ബാക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ടിവിയ്ക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും 80 ശതമാനം വരെ വിലക്കിഴിവാണ് ബിഗ്ബില്യണ്‍ഡേ സെയില്‍ വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിലെ മുന്‍നിര ടിവികള്‍ 70 ശതമാനവും റഫ്രിജറേറ്ററുകള്‍ക്ക് 50 ശതമാനവും വിലക്കിഴിവില്‍ വാങ്ങാനാവും. അടുക്കള ഉപകരണങ്ങള്‍ക്ക് 299 രൂപ മുതലാണ് വില.

മുന്‍നിര ബ്രാന്റുകളുടെ ഷൂകള്‍, വാച്ചുകള്‍, ടി ഷര്‍ട്ടുകള്‍, സ്ത്രീകളുടെ വസ്ത്രങ്ങള്‍ എന്നിവയ്ക്ക് 50 മുതല്‍ 90 ശതമാനം വരെ ലഭിക്കും.

സ്മാര്‍ട്‌ഫോണുകളുടെയും ടാബുകളുടേയും ഡീലുകളും പുറത്തുവിട്ടിട്ടുണ്ട്.

ഓപ്പോ എ53 എസ് 5ജി ഫോണ്‍ 4000 രൂപ വിലക്കിഴിവില്‍ 12990 രൂപയ്ക്ക് ലഭിക്കും. ഓപ്പോ എ33 8990 രൂപയ്ക്ക് വാങ്ങാം. 15990 രൂപയുടെ ഓപ്പോ എ53 ഫോണ്‍ 10990 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഓപ്പോ എ12 ന് 8490 രൂപയാണ് വില.

46990 രൂപയുടെ ഓപ്പോ റെനോ6 പ്രോ ഫോണിന് 35990 രൂപയും 35990 രൂപ വിലയുള്ള ഓപ്പോ റെനോ 6 ന് 26990 രൂപയും ആണ് വില.

ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ എസ്ഇ ഫോണുകള്‍ക്കും ഓഫറുണ്ട്. എന്നാല്‍ ഡീലുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബര്‍ 27ന് ഇത് വെളിപ്പെടുത്തും.

ഇന്‍ഫിനികസ്, മോട്ടോറോള, മൈക്രോമോകാസ് തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകളും വിലക്കുറവില്‍ വില്‍പനയ്ക്കുണ്ട്.

റിയല്‍മി 8ഐ സ്മാര്‍ട്‌ഫോണും ആദ്യമായി ഓഫര്‍ വിലയില്‍ ലഭിക്കും.

23999 രൂപ വിലയുള്ള പോകോ എക്‌സ്3 പ്രോ 16999 രൂപയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ട് സെയ്‌ലില്‍ ലഭിക്കുക. മോട്ടോ എഡ്ജ് 20 ഫ്യൂഷന്‍ സ്മാര്‍ട്‌ഫോണ്‍ 5000 രൂപ വിലക്കുറവില്‍ 1999 രൂപയ്ക്ക് വാങ്ങാം.

55999 രൂപയുടെ അസുസ് റോഗ്3 34999 രൂപയ്ക്കും വില്‍പനയ്‌ക്കെത്തും. ഒക്ടോബര്‍ രണ്ടിനാണ് ഷാവോമി ഫോണുകളുടെ ഓഫര്‍ വ്യക്തമാവുക.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented