Photo:Reuters
വനിതാദിനത്തില്‍ അടുക്കള ഉപകരണങ്ങളുടെ പ്രചാരണാര്‍ത്ഥം സന്ദേശം അയച്ചതില്‍ ക്ഷമാപണം നടത്തി ഇകൊമേഴ്സ് വെബ്സൈറ്റായ ഫ്ളിപ്കാര്‍ട്ട്.
Dear Customer, This Women's Day, let's celebrate You. Get Kitchen Appliances from Rs 299.
എന്ന സന്ദേശമാണ് അയച്ചത്. വനിതകള്‍ അടുക്കളയില്‍ കഴിയേണ്ടവരാണ് എന്ന് പുരുഷാധിപത്യ സമൂഹ സങ്കല്‍പ്പം ധ്വനിക്കുന്നതാണ് സന്ദേശമെന്ന വിമര്‍ശനം ഇതിനെതിരെ ഉയര്‍ന്നു. നിരവധി പേര് ഈ പ്രശ്നം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തു.
അടുക്കള ഉപകരണങ്ങളെ സ്ത്രീകളോട് ചേര്‍ത്തുവെക്കുന്നത് ഫ്ളിപ്കാര്‍ട്ടിന്റെ പതിവാണെന്ന രീതിയിലും വിമര്‍ശനങ്ങളുയര്‍ന്നു. സമാനമായ മറ്റ് കമ്പനികളുടെ പരസ്യങ്ങളും ചിലര്‍ ഉയര്‍ത്തിക്കാണിക്കുകയുണ്ടായി.
എങ്കിലും ആരോപണം ശക്തമായത് ഫ്ളിപ്കാര്ട്ടിനെതിരെയാണ്. ഇതോടെ ക്ഷമാപണവുമായി ഫ്ളിപ്കാര്‍ട്ട് രംഗത്തെത്തുകയായിരുന്നു.
ആരുടെയും വികാരങ്ങളെ വേദനിപ്പിക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വനിതാദിനത്തിലെ പരസ്യത്തിന് മാപ്പ് പറയുന്നതായും ഫ്ളിപ്കാര്‍ട്ട് ട്വീറ്റില്‍ പറഞ്ഞു.
Content Highlights: international women's day, flipkart
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..