ax-1 launch launch | Axiom Space
അമേരിക്കന്‍ കമ്പനിയായ ആക്‌സിയം സ്‌പേസ് ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യത്തിനായുള്ള ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്കയച്ചു. വെള്ളിയാഴ്ച രാവിലെ 11.17 ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ക്ര്യൂ ഡ്രാഗണ്‍ പേടകത്തില്‍ ഫാല്‍ക്കണ്‍ 19 റോക്കറ്റിലായിരുന്നു ആക്സിയം സ്പേസ് -1 അഥവാ എഎക്സ്-1 ദൗത്യത്തിന്റെ വിക്ഷേപണം.
കമാന്‍ഡര്‍ മൈക്കല്‍ ലോപ്പസ് അലെഗ്രിയ, പൈലറ്റ് ലാരി കോണര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ എയ്ഥന്‍ സ്റ്റൈബ്, മാര്‍ക്ക് പാത്തി എന്നീ നാല് പേരാണ് ആക്‌സിയം സ്‌പേസിന് വേണ്ടി ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.
"ഞങ്ങള്‍ക്കിതൊരു സവിശേഷ നിമിഷമാണ്. എഎക്‌സ്-1 പല തുടക്കങ്ങളുടെയും തുടക്കമാണ്. ആദ്യ സ്വകാര്യ വാണിജ്യ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയുടെ ഭാഗമാണ് ബഹിരാകാശ നിലയത്തിലേക്കുള്ള എക്‌സ്-1 ന്റെ വിക്ഷേപണം." ആക്‌സിയം സ്‌പേസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കമാല്‍ ഗഫാറിയന്‍ പറഞ്ഞു.
അവര്‍ ബഹിരാകാശ നിലയത്തിലെത്തുന്നതോടെ സ്വകാര്യ മനുഷ്യ ബഹിരാകാശയാത്രയുടെ പുതുയുഗത്തിന് ഞങ്ങള്‍ തുടക്കം കുറിക്കുമെന്ന് ആക്‌സിയം സ്‌പേസ് സിഇഒയും പ്രസിഡന്റുമായ മൈക്കല്‍ സഫ്രെദിനി പറഞ്ഞു. നാസയ്ക്കും, സ്‌പേസ് എക്‌സിനും, ബഹിരാകാശ സഞ്ചാരികള്‍ക്കും ആക്‌സിയം ടീമിനും അദ്ദേഹം നന്ദിയറിയിച്ചു.

വിനോദ സഞ്ചാരമെന്ന നിലയില്‍ സ്വകാര്യ വ്യക്തികള്‍ ബഹിരാകാശ നിലയത്തില്‍ എത്തിയിട്ടുണ്ടെങ്കിലും നാസയെയും മറ്റ് ബഹിരാകാശ ഏജന്‍സികളെയും പ്രതിനിധീകരിച്ച് എത്തുന്ന ഗവേഷകരെ പോലെ ഗവേഷണ പഠന ദൗത്യങ്ങള്‍ക്കായി ഏതെങ്കിലും സ്വകാര്യവ്യക്തിയോ സ്വകാര്യ വാണിജ്യസ്ഥാപനത്തെ പ്രതിനിധീകരിച്ചുള്ളവരോ നിലയത്തില്‍ എത്തിയിട്ടില്ല.
2030 ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അതിന് മുമ്പ് തന്നെ വാണിജ്യാടിസ്ഥാനത്തില്‍ നിലയത്തെ പ്രയോജനപ്പെടുത്താനും സ്വകാര്യ കമ്പനികള്‍ക്ക് ഈ രംഗത്തേക്ക് അവസരമൊരുക്കുകയും ചെയ്യുകയാണ് അമേരിക്കയും റഷ്യയും ഉള്‍പ്പടെ ബഹിരാകാശ നിലയത്തിന് പിന്നിലുള്ള രാജ്യങ്ങള്‍.
സ്വകാര്യ വാണിജ്യ ബഹിരാകാശ നിലയം നിര്‍മിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 2016 ല്‍ സ്ഥാപിതമായ ആക്‌സിയം സ്‌പേസ് തുടക്കമിട്ടത്. ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ സ്വകാര്യ കമ്പനികളുടെ പിന്‍ബലത്തില്‍ പുതിയ ബഹിരാകാശ നിലയം പ്രവര്‍ത്തന ക്ഷമമാക്കാനും ബഹിരാകാശത്തെ സാന്നിധ്യം നിലനിര്‍ത്താനുമാണ് നാസയും പദ്ധതിയിടുന്നത്.
Content Highlights: first private mission Ax-1 lifts off to space station, iss, nasa
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..