ദുബായ്: ലോകത്തിലെ ആദ്യ ഇലക്‌ട്രിക് ഫ്ളയിങ് റേസിങ് കാർ മാതൃക അവതരിപ്പിച്ച് ജൈറ്റക്‌സ്. നഗര ആകാശയാത്രകൾക്കും മോട്ടോർസ്പോർട്‌സുകൾക്കും ഉപയോഗിക്കാനാകുംവിധമാണ് ‘എയർസ്പീഡർ’ എന്ന ഈ പറക്കും കാർ രൂപകല്പന ചെയ്തിരിക്കുന്നത്. അക്രോണിസിന്റെ സൈബർ പ്രൊട്ടക്‌ഷൻ സപ്പോർട്ടോടുകൂടി അലൗദയാണ് വാഹനം നിർമിച്ചിരിക്കുന്നത്.

മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുംവിധമുള്ള വാഹനമാണ് ഇപ്പോഴുള്ളത്. വർഷാവസാനത്തോടെ പുറത്തിറങ്ങുന്ന ഇതിന്റെ വരുംമാതൃകകൾ മണിക്കൂറിൽ 160 കിലോമീറ്റർ വേഗം കൈവരിക്കാൻ ശേഷിയുള്ളതാകുമെന്ന് എയർസ്പീഡർ ചീഫ് കൊമേഷ്യൽ ഓഫീസർ ജാക്ക് വിദിൻഷോ പറഞ്ഞു. 4.1 മീറ്റർ വലിപ്പമുള്ള, ജൈറ്റക്സിൽ പ്രദർശിപ്പിച്ച വാഹനമാതൃകയുടെ പ്രവർത്തന വകഭേദം മണിക്കൂറിൽ 250 കിലോമീറ്റർവരെ വേഗമെടുക്കാൻ ശേഷിയുള്ളതായിക്കും.