Photo: Gettyimages
ഓടുന്ന വാഹനങ്ങളിലും ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനമായ സ്റ്റാര്‍ലിങ്കിന്റെ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ യു.എസ്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ സ്‌പേസ് എക്‌സിന് അനുമതി നല്‍കി. കാറുകള്‍, ട്രക്കുകള്‍, ബോട്ടുകള്‍, വിമാനങ്ങള്‍ എന്നിവയിലെല്ലാം ഇതുവഴി സ്റ്റാർലിങ്കിൻറെ അതിവേഗ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ലഭിക്കും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സ്‌പേസ് എക്‌സ് എര്‍ത്ത് സ്റ്റേഷന്‍സ് ഇന്‍ മോഷന്‍സ് (ഇസിം- ESIM ) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സഞ്ചരിക്കുന്ന വാഹനങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിയ്ക്കായി അപേക്ഷിച്ചത്.
ഒരു ചെറിയ ആന്റിനയും, അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് ഭ്രമണപഥത്തില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങളില്‍ നിന്ന് നേരിട്ട് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭിക്കുന്ന രീതിയാണ് സ്റ്റാര്‍ലിങ്കിന്റേത്. ഇതുവരെ സ്റ്റാര്‍ലിങ്ക് ആന്റിനകള്‍ കെട്ടിടങ്ങളിലും മറ്റും സ്ഥാപിക്കാന്‍ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ.
സ്‌പേസ് എക്‌സിനെ പോലെ തന്നെ മറ്റൊരു ഉപഗ്രഹ ഇന്റര്‍നെറ്റ് സേവന ദാതാവായ കെപ്ലര്‍ കമ്മ്യൂണിക്കേഷന്‍സിനും എഫ്.സി.സി. വാഹനങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം ഉപഗ്രഹ ബ്രോഡ്ബാന്‍ഡിനായി 12 ഗിഗാഹെര്‍ട്‌സ് ബാന്‍ഡ് ഫ്രീക്വന്‍സി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡിഷ് നെറ്റ് വര്‍ക്ക് നല്‍കിയ പരാതി എഫ്‌സിസി തള്ളി. അതേസമയം ഇസിം ഉപകരണങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള നിയമ നിര്‍മാണങ്ങള്‍ക്കായി ഈ സേവനം എഫ്‌സിസി നിരീക്ഷണ വിധേയമാക്കും.
പൊതുതാല്‍പര്യം പരിഗണിച്ചാണ് ഈ കമ്പനികള്‍ക്ക് പുതിയ സേവനത്തിന് അനുമതി നല്‍കിയിരിക്കുന്നത് എന്ന് എഫ്‌സിസി പറഞ്ഞു. ആളുകള്‍ക്ക് അവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള കണക്റ്രിവിറ്റി ലഭ്യമാകും വിധം ബ്രോഡ്ബാന്‍ഡിന്റെ കഴിവുകള്‍ വളര്‍ത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് എഫ്‌സിസി പറയുന്നു.
ലോ റ്റു മീഡിയം എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിച്ച ആയിരക്കണക്കിന് ചെറു ഉപഗ്രഹങ്ങളിലൂടെയാണ് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം വാഗ്ദാനം ചെയ്യുന്നത്. 2400 ല്‍ ഏറെ ഉപഗ്രഹങ്ങള്‍ ഇതുവരെ കമ്പനി വിക്ഷേപിച്ചിട്ടുണ്ട്. ഇതിനകം നാല് ലക്ഷം ഉപഭോക്താക്കളെ ആഗോല തലത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം കമ്പനി പ്രഖ്യാപിച്ചത്. ഭൂമിയില്‍ എവിടെയിരുന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവും എന്നതാണ് ഉപഗ്രഹ ഇന്റര്‍നെറ്റിന്റെ സവിശേഷത.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
പുതിയ അനുമതിയുടെ പശ്ചാത്തലത്തില്‍ വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാക്കുന്നതിന് വേണ്ടി വിവിധ വ്യോമയാന കമ്പനികളുമായി സ്‌പേസ് എക്‌സ് ചര്‍ച്ചയിലാണ്.
കാരവന്‍ പോലുള്ള വാഹനങ്ങളില്‍ (RV) യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക സേവനം ഇതിനകം സ്റ്റാര്‍ലിങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കാംപ് ചെയ്യുന്ന സ്ഥലങ്ങളിലും താമസിക്കാനുപയോഗിക്കുന്ന മറ്റ് സ്ഥലങ്ങളിലും നിന്ന് ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കാം. എന്നാല്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല.
സാധാരണ സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റിയില്‍ നല്‍കിയ വിലാസമുള്ള സ്ഥലത്ത് മാത്രമേ കണക്റ്റിവിറ്റി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഒന്നിലധികം സ്ഥലങ്ങളില്‍ കണക്റ്റിവിറ്റി ലഭിക്കുന്ന സേവനം. ഇതിന് വേണ്ടി സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ കൂടെ കൊണ്ടുനടക്കാം. അതേസമയം സ്റ്റാര്‍ലിങ്കിന്റെ ഇസിം (ESIM) കണക്റ്റിവിറ്റിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും വാഹനങ്ങളില്‍ കണക്റ്റിവിറ്റി ഉപയോഗിക്കാനാവും.
Content Highlights: FCC Approved to use SpaceX’s Starlink system on vehicles in motion
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..