ബെംഗളൂരുവിലും ചെന്നൈയിലും വ്യാജ ഷവോമി ഉൽപന്നങ്ങൾ പിടികൂടി. 33.2 ലക്ഷം രൂപയോളം വിലവരുന്ന ഉൽപന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൊബൈൽ ബാക്ക് കെയ്സുകൾ, ഹെഡ്ഫോണുകൾ, പവർബാങ്കുകൾ, ചാർജറുകൾ, ഇയർഫോണുകൾ ഉൾപ്പടെ 3000 -ഓളം വ്യാജ ഉൽപന്നങ്ങളാണ് പിടികൂടിയത് എന്ന് ഷാവോമി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
വ്യാജ എംഐ ഇന്ത്യ ഉൽപന്നങ്ങൾ വിറ്റ രണ്ട് നഗരങ്ങളിലേയും കടയുടമകളെ പോലീസ് അറസ്റ്റ് ചെയ്തതായും കമ്പനി വ്യക്തമാക്കി.
ഇവർ ഏറെ നാളുകളായി ഈ കച്ചവടം നടത്തി വരികയായിരുന്നുവെന്നും ഇതിനോടകം നിരവധി അനധികൃത ഉൽപന്നങ്ങൾ വിപണിയിൽ വിറ്റഴിച്ചിട്ടുണ്ടെന്നും ഷാവോമി പറഞ്ഞു. കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടന്നത്.
ഷാവോമിയുടെ വ്യാജ ഉൽപന്നങ്ങൾ പിടികൂടുന്നത് ഇത് ആദ്യമായല്ല . കഴിഞ്ഞ വർഷം ഡൽഹിയിൽ നിന്നും പോലീസും കമ്പനി പ്രതിനിധികളും ചേർന്ന് വ്യാജ ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.
Content Highlights:fake xiaomi worth 33.2 lakh seized in bengaluru and chennai