വാട്‌സാപ്പിനും ഫോണ്‍ കോളുകള്‍ക്കും സര്‍ക്കാര്‍ പുതിയ ആശയവിനിമയ ചട്ടം അവതരിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന സന്ദേശം വ്യാജമാണെന്നും അത്തരത്തില്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി സര്‍ക്കാര്‍. 

ഹിന്ദിയിലും മലയാളത്തിലും ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്.എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും, സന്ദേശങ്ങള്‍ സര്‍ക്കാര്‍ കാണും തുടങ്ങി ഒട്ടേറെ വ്യാജ വിവരങ്ങളാണ് ഈ സന്ദേശങ്ങള്‍ നല്‍കുന്നത്. 

നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ്...

Posted by Kerala Police on Monday, 1 February 2021

സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നില്ലെന്ന് പി.ഐ.ബി. ഫാക്ട് ചെക്ക് ഫെയ്‌സ്ബുക്ക് പേജ് വ്യക്തമാക്കുന്നു.

സന്ദേശത്തിന്റെ വസ്തുത അന്വേഷിച്ച് നിരവധി സന്ദേശങ്ങള്‍ ലഭിച്ച പശ്ചാത്തലത്തില്‍ കേരള പോലീസും പി.ഐ.ബി. ഫാക്ട് ചെക്ക് പേജിന്റെ പോസ്റ്റ് ഉദ്ധരിച്ച് സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 

दावा : एक #Whatsapp मैसेज में दावा किया जा रहा है कि केंद्र सरकार ने व्हाट्सएप्प और फोन कॉल के लिए नए संचार नियम लागू...

Posted by PIB Fact Check on Friday, 29 January 2021