വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടാനുള്ള ശ്രമം ഫെയ്‌സ്ബുക്കില്‍ വ്യാപകം


പ്രമുഖരെന്നും സാധാരണക്കാരെന്നും വ്യത്യാസമില്ലാതെയാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമകളുടെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പുകാര്‍ വ്യാജ അക്കൗണ്ട് നിര്‍മിക്കുന്നത്. 

Photo: facebook

കോഴിക്കോട്: വ്യാജ അക്കൗണ്ടുണ്ടാക്കി ഫെയ്‌സ്ബുക്കിലൂടെ പണം തട്ടാനുള്ള ശ്രമം വ്യാപകമായി നടക്കുന്നു. സ്വകാര്യ വ്യക്തികളുടെ യഥാര്‍ത്ഥ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍നിന്നും പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും എടുത്ത് അതേ മാതൃകയില്‍ സമാനമായ പേര് നല്‍കി പുതിയ അക്കൗണ്ട് നിര്‍മിക്കുകയാണ് തട്ടിപ്പുകാര്‍. ശേഷം യഥാര്‍ത്ഥ അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ട് പണം കടം ചോദിക്കുകയാണ് ചെയ്യുന്നത്.

ഏറെ നാളുകളായി ഈ രീതിയിലുള്ള തട്ടിപ്പുകള്‍ ഫെയ്‌സ്ബുക്കില്‍ നടക്കുന്നുണ്ട്. ആശുപത്രിയിലാണ്, അത്യാവശ്യമാണ് എന്നെല്ലാമുള്ള അടിയന്തിര കാരണങ്ങള്‍ പറഞ്ഞാണ് ഇത്തരക്കാര്‍ കടം ചോദിക്കുന്നത്. സുഹൃത്തല്ലേ എന്ന് കരുതി ചിലര്‍ പണം അയച്ചുകൊടുത്ത് കെണിയിലാവുന്നുണ്ട്.

പ്രമുഖരെന്നും സാധാരണക്കാരെന്നും വ്യത്യാസമില്ലാതെയാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമകളുടെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പുകാര്‍ വ്യാജ അക്കൗണ്ട് നിര്‍മിക്കുന്നത്. 2021-ല്‍ എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘത്തെ ഉത്തര്‍പ്രദേശില്‍ നിന്ന് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞമാസം കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കലിന്റെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നു.

പണം അയക്കാന്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള സേവനങ്ങളുടെ ഐഡിയും ഫോണ്‍ നമ്പറുമാണ് നല്‍കുക. ഒരു വര്‍ഷം മുമ്പ് കോഴിക്കോട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവറുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അയാളുടെ സുഹൃത്തില്‍നിന്നു പണം തട്ടാനുള്ള ശ്രമം നടന്നു. പരിമിതമായ വിദ്യാഭ്യാസവും ഇംഗ്ലീഷ് പരിജ്ഞാനം അത്രയേറെയില്ലാത്ത ഓട്ടോകാരനായ സുഹൃത്ത് ഒഴുക്കുള്ള ഇംഗ്ലീഷില്‍ പണം കടം ചോദിച്ചത് കണ്ട് സംശയം തോന്നിയ സുഹൃത്ത് അയാളെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്.

നിരവധി ഉപഭോക്താക്കള്‍ തങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ട് പ്രചരിക്കുന്നതായി അറിയിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് വഴി സുഹൃത്തുക്കളായ ആരെങ്കിലും കടം ചോദിച്ചാല്‍ അയാളെ നേരിട്ട് ബന്ധപ്പെട്ട് കാര്യ വിവരങ്ങള്‍ തിരക്കിയതിന് ശേഷം മാത്രം പണം കൈമാറുക. അല്ലെങ്കില്‍ ഈ തട്ടിപ്പിന് ഇരയായേക്കും.

Content Highlights: fake facebook id fraud

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented