ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ പെരുകുന്നു; എല്ലാം വെരിഫൈഡ് അക്കൗണ്ടുകള്‍ 


Twitter app icon | Photo: AFP

പ്രതീക്ഷിച്ചത് സംഭവിച്ചു, ട്വിറ്ററില്‍ ഇലോണ്‍ മസ്‌ക് അവതരിപ്പിച്ച എട്ട് ഡോളര്‍ വിലയുള്ള വെരിഫിക്കേഷന്‍ സംവിധാനം വ്യാപകമായ ദുരുപയോഗത്തിന് ഇടയാക്കുമെന്ന വിമര്‍ശനം അതുപോലെ ഫലിച്ചു.

വന്‍തോതില്‍ വ്യാജ അക്കൗണ്ടുകള്‍ പെരുകുകയാണ് ട്വിറ്ററില്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, പഴയ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ.ബുഷ്, ടെസ് ല, ലോഖീദ് മാര്‍ട്ടിന്‍ തുടങ്ങിയ പേരുകളില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍. അപകടം അതല്ല. എല്ലാ വ്യാജ അക്കൗണ്ടുകള്‍ക്കും വെരിഫിക്കേഷന്‍ ടിക്കുമുണ്ട്.യഥാര്‍ത്ഥ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ കൃത്യമായ വെരിഫിക്കേഷന്‍ പ്രക്രിയയിലൂടെ ഇക്കാലമത്രയും സൗജന്യമായി നല്‍കിയിരുന്ന ബാഡ്ജ് ആണ് വെരിഫിക്കേഷന്‍ ബ്ലൂ ടിക്ക്. ഇത് സൗജന്യമായി നല്‍കുന്നത് നിര്‍ത്തിയ ഇലോണ്‍ മസ്‌ക്, പ്രതിമാസം എട്ട് ഡോളര്‍ നല്‍കാന്‍ തയ്യാറുള്ള എല്ലാവര്‍ക്കും ലഭിക്കുന്ന ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം അവതരിപ്പിക്കുകയായിരുന്നു. ഇതാണ് കമ്പനിയ്ക്ക് വലിയ തലവേദനയായിരിക്കുന്നത്.

നേരത്തെ തന്നെ പല പ്രമുഖരും ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ ഈ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

വെരിഫൈഡ് വ്യാജ അക്കൗണ്ടുകള്‍ പെരുകുന്നത് മനസിലാക്കിയ ട്വിറ്റര്‍ ഇപ്പോള്‍ വെരിഫൈഡ് അക്കൗണ്ടുകളില്‍ നിന്നും 'ഒറിജിനല്‍' ഏതെന്ന് തിരിച്ചറിയാന്‍ പുതിയ ചാരനിറത്തിലുള്ള 'ഒഫിഷ്യല്‍' ബാഡ്ജ് അവതരിപ്പിച്ചിരിക്കുകയാണ്.

ജോര്‍ജ് ഡബ്ല്യൂ. ബുഷിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ വന്നിരിക്കുന്ന ഒരു ട്വീറ്റ് 'ഇറാഖികളെ കൊല്ലുന്നത് മിസ്സ് ചെയ്യുന്നു" എന്നാണ്.

ലോഖീദ് മാര്‍ട്ടിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ തങ്ങള്‍ 'സൗദി അറേബ്യ, ഇസ്രയേല്‍, യുഎസ് എന്നിവര്‍ക്ക് ആയുധം വില്‍ക്കുന്നത് അവസാനിപ്പിക്കുകയാണ്' എന്ന് ട്വീറ്റ് ചെയ്യപ്പെട്ടു.

വ്യാജ ടെസ് ല അക്കൗണ്ട് മണിക്കൂറുകളോളം സജീവമായി നിന്നിരുന്നു. 'യുക്രൈന്‍ സൈന്യത്തിന് 10000 വാഹനങ്ങള്‍വാഗ്ദാനം ചെയ്യുന്നുവെന്നും വിപണിയിലെ അതിനൂതനമായ സ്‌ഫോടക ഉപകരങ്ങളാണ് തങ്ങളുടെ കാറുകളെന്നും' അതില്‍ നിന്ന് ട്വീറ്റ് വന്നു.

വ്യാജ അക്കൗണ്ടുകള്‍ പെരുകുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ല. വ്യാജ അക്കൗണ്ടുകള്‍ പെരുകാനിടയുണ്ടെന്ന കാരണത്താല്‍ നേരത്തെ തന്നെ പല പരസ്യദാതാക്കളും ട്വിറ്ററില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകള്‍ക്ക് വേണ്ടി പരസ്യം നല്‍കിയിട്ട് കമ്പനികള്‍ക്ക് യാതൊരു നേട്ടവുമില്ല.

സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട മസ്‌ക് കമ്പനി പാപ്പരാവുന്ന അവസ്ഥയിലെത്തിയേക്കുമെന്ന മുന്നറിയിപ്പ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യണമെന്നും വര്‍ക്ക് ഫ്രം ഹോം അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു.

മസ്‌കിന്റെ പിന്തുണ ലഭിച്ചിട്ടും രണ്ട് പേര്‍ കൂടി കമ്പനിയില്‍ നിന്ന് രാജി വെച്ചു. ട്വിറ്ററിന്റെ സേഫ്റ്റി ആന്റ് ട്രസ്റ്റ് മേധാവി ആയിരുന്ന യോയല്‍ റോത്തും ട്വിറ്ററിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്ന റോബിന്‍ വീലറും കമ്പനിയില്‍ നിന്ന് രാജിവെച്ചുവെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: Fake accounts flooding on twitter now have a Blue tick on Twitter

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented