സുരക്ഷയല്ല ലാഭമാണ് ഫെയ്‌സ്ബുക്കിന് പ്രധാനം; കമ്പനിയെ വെട്ടിലാക്കി മുന്‍ജീവനക്കാരി രംഗത്ത്


സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്ന ലാഭേതര സംഘടനയായ വിസില്‍ബ്ലോവര്‍ എയ്ഡിന്റെ സഹായത്തിലാണ് ഹൂഗന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഫെയ്സ്ബുക്കിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ ഫ്രാൻസിസ് ഹൗഗൻ | Photo: Screengrab from 60 Minutes Video

ഫെയ്‌സ്ബുക്കിനെതിരെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മുന്‍ ജീവനക്കാരി. രണ്ട് വര്‍ഷക്കാലം ഫെയ്‌സ്ബുക്കിന്റെ സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സിസ് ഹൗഗനാണ് ഫെയ്‌സ്ബുക്കിനെതിരെയുള്ള വിവരങ്ങള്‍ പുറത്തുവിട്ട് രംഗത്തെത്തിയത്. ഇന്‍സ്റ്റാഗ്രാമുമായി ബന്ധപ്പെട്ട ഗവേഷണ വിവരങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണലിന് വെളിപ്പെടുത്തിയത് ഇവരായിരുന്നു.

സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്ന ലാഭേതര സംഘടനയായ വിസില്‍ബ്ലോവര്‍ എയ്ഡിന്റെ സഹായത്തിലാണ് ഹൗഗന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

കൗമാരക്കാരെ ഇന്‍സ്റ്റാഗ്രാം വിപരീതമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തിയെന്ന ഇന്‍സ്റ്റാഗ്രാമിലെ ഗവേഷണ വിവരങ്ങള്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയതിന് പിന്നാലെ സ്വയം വെളിപ്പെടുത്തി ഹൗഗന്‍ രംഗത്തെത്തുകയായിരുന്നു. ഞായറാഴ്ച പുറത്തുവന്ന 60 മിനുട്ട്‌സുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ ഫെയ്‌സ്ബുക്കില്‍ താനറിഞ്ഞ പ്രശ്‌നങ്ങളെല്ലാം ഹൗഗന്‍ പങ്കുവെക്കുന്നു.

'താന്‍ മുമ്പ് പല സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ സ്ഥിതി വളരെ ഗുരുതരമാണ്. സുരക്ഷയ്ക്ക് മേല്‍ ലാഭമുണ്ടാക്കുകയാണ് ഫെയ്‌സ്ബുക്ക് ചെയ്യുന്നത്.' ഹൗഗന്‍ പറയുന്നു.

ഫെയ്‌സ്ബുക്കിലെ വിദ്വേഷ പ്രചരണം, വിഭജനമുണ്ടാക്കും വിധമുള്ള രാഷ്ട്രീയ പ്രസ്താവനകള്‍, വ്യാജ വാര്‍ത്ത എന്നിവയുടെ ഉറവിടങ്ങള്‍ സംബന്ധിച്ച് ഫെയ്‌സ്ബുക്കിന് ധാരണയുണ്ടായിരുന്നുന്നും ഫെയസ്ബുക്ക് ആപ്പുകള്‍ ലോകമെമ്പാടുമുള്ള സമൂഹങ്ങളെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും ഫെയ്‌സ്ബുക്കിന് അറിയാമായിരുന്നതായും ഹൗഗന്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്കിന്‍ അല്‍ഗൊരിതത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്ന് ഹൗഗന്‍ ചൂണ്ടിക്കാട്ടി. അഞ്ച് മിനിറ്റ് നേരം ഫെയ്‌സ്ബുക്ക് സ്‌ക്രോള്‍ ചെയ്യുന്ന ഒരാളെ കാണിക്കുന്ന ഉള്ളടക്കങ്ങളെല്ലാം അയാളുടെ മുന്‍കാലത്തെ ഇടപെടലുകളെ (engagement) അടിസ്ഥാനമാക്കിയാണ്. വ്യാജവാര്‍ത്തകളും, വിദ്വേഷ പ്രചാരണ സന്ദേശങ്ങളും മറ്റും ഈ രീതിയില്‍ നിരന്തരം ആളുകളിലേക്ക് എത്തുന്നു. അത് അവരില്‍ അതിവേഗം രോഷം വളര്‍ത്തുന്നു. 2020 ലെ യുഎസ് കാപിറ്റോള്‍ ആക്രമണവും ഹൗഗന്‍ ചൂണ്ടിക്കാണിക്കുന്നു.

ഫെയ്‌സ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പറയുന്ന കാര്യങ്ങളും പ്രവൃത്തിയും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല എന്നും കാണിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ ഹൗഗന്‍ പരാതി നല്‍കിയിട്ടുണ്ട്. 2020 ലെ തിരഞ്ഞെടുപ്പിന് ശേഷം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ ഫെയ്‌സബുക്കിന്റെ പങ്ക്, കൗമാരക്കാരുടെ മാനസികാരോഗ്യത്തില്‍ ഫെയ്‌സ്ബുക്ക് ഉല്‍പന്നങ്ങളുടെ സ്വാധീനം എന്നിവ സംബന്ധിച്ച രേഖകളും അതില്‍പെടുന്നു. സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലുമെന്താള്‍, ഡി കോണ്‍, സെനറ്റര്‍ മാര്‍ഷ ബ്ലാക്ക്ബണ്‍, ആര്‍-ടെന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ഇവര്‍ ചില അനുബന്ധ രേഖകള്‍ കൂടി ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്.

കൗമാരക്കാരെ ഫെയ്‌സ്ബുക്ക് എങ്ങനെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും ഹൗഗന്‍ മറുപടി പറയും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented