പുരുഷാധിപത്യം, സുരക്ഷയിലും സ്വകാര്യതയിലും ആശങ്ക; ഫെയ്‌സ്ബുക്കിനെ സ്ത്രീകള്‍ കയ്യൊഴിയുന്നു


തങ്ങള്‍ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടെ സുരക്ഷയും അനാവശ്യമായി ആളുകള്‍ ബന്ധപ്പെടുന്നതും വനിതകളെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുകയാണെന്ന് പഠനത്തില്‍ പറയുന്നു.

Facebook meta | Photo: IANS

ക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫെയ്‌സ്ബുക്കില്‍ നിന്ന് വലിയതോതില്‍ ഉപഭോക്താക്കള്‍ കൊഴിഞ്ഞു പോവുന്നതായി മെറ്റ വെളിപ്പെടുത്തിയത്. ഇതിന്റെ കാരണങ്ങള്‍ എന്താണെന്ന് അന്വേഷിക്കുകയാണ് കമ്പനി. അതിനിടെയാണ് ഇന്ത്യയില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും സ്ത്രീകള്‍ വ്യാപകമായി കൊഴിഞ്ഞു പോയതായ പഠന റിപ്പോര്‍ട്ട് വരുന്നത്.

പുരുഷാധിപത്യമുള്ള സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കില്‍ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് നിരവധി സ്ത്രീകള്‍ ഫെയ്‌സ്ബുക്കിനെ അകറ്റി നിര്‍ത്തുന്നതെന്ന് മെറ്റയുടെ ഗവേഷണ ത്തില്‍ പറയുന്നു.

തങ്ങള്‍ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടെ സുരക്ഷയും അനാവശ്യമായി ആളുകള്‍ ബന്ധപ്പെടുന്നതും വനിതകളെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുകയാണെന്ന് പഠനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് നേരിടുന്ന മറ്റ് വെല്ലുവിളികളും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.

നഗ്നതയുള്ള ഉള്ളടക്കങ്ങളാണ് അതിലൊന്ന്. പ്രാദേശിക ഭാഷകളും, സാക്ഷരതയില്ലായ്മയും, വീഡിയോ ഉള്ളടക്കങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും അപ്പീലുകള്‍ ലഭിക്കാത്തതുമെല്ലാം ഈ പ്രശ്‌നം നേരിടുന്നതിന് വിലങ്ങുതടിയാവുന്നുണ്ട്.

ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ നിരക്ക് കൂടിയതും ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ കുറയുന്നതിനുള്ള കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് തന്നെ ഈ പഠന റിപ്പോര്‍ട്ട് ഒരു ഇന്റേണല്‍ എംപ്ലോയീ ഫോറത്തില്‍ കമ്പനി പങ്കുവെച്ചിരുന്നു.

മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ ഫെയ്‌സ്ബുക്കിന് ഉപഭോക്താക്കളുള്ളത് ഇന്ത്യയില്‍ നിന്നാണ്. 45 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിന്നുണ്ട്. ഇന്ത്യന്‍ സ്ത്രീ ഉപഭോക്താക്കളുടെ കുറവ് ഫെയ്‌സ്ബുക്ക് വര്‍ഷങ്ങളായി പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല.

Content Highlights: facebook users women worried about their safety and privacy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented