പ്രതീകാത്മക ചിത്രം | Photo: Thomas White| REUTERS
ഇന്‍സ്റ്റാഗ്രാമിന് വേണ്ടി ഫെയ്‌സ്ബുക്ക് ഫീച്ചറുകള്‍ കോപ്പിയടിച്ചുവെന്നാരോപിച്ച് ഒരു ഫോട്ടോ ആപ്പ് രംഗത്ത്. മുമ്പ് ഫെയ്‌സ്ബുക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മെറ്റാ എന്ന കമ്പനിയ്‌ക്കെതിരെയാണ് വിശ്വാസ വഞ്ചന ഉന്നയിച്ച് ഫോട്ടോ (Phhhoto) എന്ന ആപ്ലിക്കേഷന്‍ ആപ്പ് കേസ് കൊടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്കിനെതിരെ നേരത്തെയും വിപണി മത്സരത്തിന് തടസം നില്‍ക്കുന്നുവെന്ന് കാണിച്ച് വിവിധ സ്ഥാപനങ്ങള്‍ കേസ് നല്‍കിയിരുന്നു.
ഒറ്റക്ലിക്കില്‍ അഞ്ച് ഫ്രെയിമുകള്‍ പകര്‍ത്തി ജിഫ് വീഡിയോകള്‍ നിര്‍മിക്കാന്‍ സഹായിച്ചിരുന്ന ആപ്ലിക്കേഷനാണ് ഫോട്ടോ ആപ്പ് (Phhhoto App). ഈ ഫീച്ചറിന് സമാനമായ ഇന്‍സ്റ്റാഗ്രാമിലെ ബൂമറാങ് ഫീച്ചര്‍ നമ്മള്‍ക്കെല്ലം സുപരിചിതമാണ്. ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റാഗ്രാം ഫീച്ചറുകളിലൊന്നുകൂടിയാണത്.
എന്നാല്‍ ഈ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് കോപ്പിയടിക്കുകയും ബൂമറാങ് എന്ന പേരില്‍ അവതരിപ്പിക്കുകയുമായിരുന്നുവെന്ന് ഫോട്ടോ ആപ്പ് ആരോപിക്കുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സില്‍ നിന്ന് ഫെയ്‌സ്ബുക്ക് ഫോട്ടോ ആപ്പിനെ ബ്ലോക്ക് ചെയ്തുവെന്നും അവര്‍ പറഞ്ഞു.
ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും നടപടികള്‍ ഫോട്ടോ ആപ്പിനെ ഒരു വ്യവസായമെന്ന നിലയില്‍ തകര്‍ത്തുകളഞ്ഞു. ഫേസ്ബുക്കിന്റെ മത്സരവിരുദ്ധമായ പെരുമാറ്റത്തിന്റെ നേരിട്ടുള്ള ഫലമെന്നോണം ഫോട്ടോ് (Phhoto) പരാജയപ്പെട്ടു. ഫെയ്‌സ്ബുക്കിന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ മറ്റ് സോഷ്യല്‍ മീഡിയാ സേവനങ്ങളെ പോലെ വളരാന്‍ ഫോട്ടോ ആപ്പിന് സാധിക്കുമായിരുന്നുവെന്നും ഫോട്ടോ (Phhhoto) യുഎസ് ജില്ലാ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
2014 ലാണ് ഫോട്ടോ ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ ഏറനാള്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ അതിനായില്ല. 2017 ല്‍ തന്നെ ആപ്പ് അടച്ചുപൂട്ടി. തുടക്കത്തില്‍ 37 ലക്ഷം ഉപഭോക്താക്കള്‍ ഉണ്ടായിരുന്നുവെന്ന് ആപ്പ് അവകാശപ്പെടുന്നു.
ഫീച്ചറുകള്‍ വിശകലനം ചെയ്യുന്നതിനായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും, ഇന്‍സ്റ്റാഗ്രാം സിഇഒ കെവിന്‍ സിസ്‌ട്രോമും ഫോട്ടോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഫോട്ടോയുടെ പരാതി. എന്നാല്‍ ഈ പരാതി നിലനില്‍ക്കുന്നതല്ലെന്നും പ്രശ്‌നം കോടതിയില്‍ നേരിടുമെന്നാണ് മെറ്റായുടെ പ്രതികരണം.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..