വാട്‌സാപ്പ് ഹാക്ക് ചെയ്തതിന് എന്‍എസ്ഒ ഗ്രൂപ്പിനെതിരെ തെളിവുകളുമായി ഫെയ്‌സ്ബുക്ക്‌


1 min read
Read later
Print
Share

സാന്‍ഫ്രാന്‍സിസ്‌കോ: രഹസ്യ നിരീക്ഷണ സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് വാട്‌സാപ്പ് ഹാക്ക് ചെയ്ത് 1400 ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വിശദമായ തെളിവുകള്‍ ഫെയ്‌സ്ബുക്ക് കോടതിയില്‍ സമര്‍പ്പിച്ചു.

ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ടുള്ള എന്‍എസ്ഒ ഗ്രൂപ്പിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമായ തെളിവുകളാണ് ഫെയ്‌സ്ബുക്ക് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയില്‍ ആമസോണ്‍ വെബ് സര്‍വീസസ് സെര്‍വറും കാലിഫോര്‍ണിയയിലെ ക്വാഡ്രാനെറ്റ് സെര്‍വറും ഉപയോഗപ്പെടുത്തിയാണ് വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണം നടന്നതെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു.

വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്ന 2019 ഏപ്രില്‍, മെയ് മാസങ്ങളില്‍ ക്വാഡ്രാനെറ്റ് സെര്‍വര്‍ ഉപയോഗിക്കുന്നതിന് എന്‍എസ്ഒ ഗ്രൂപ്പും ക്വാഡ്രാനെറ്റും തമ്മില്‍ കരാറുണ്ടായിരുന്നു. ഇതേ കാലയളവില്‍ തന്നെയാണ് ആമസോണ്‍ സെര്‍വറുകളിലെ സബ്‌ഡൊമൈനുകളും ഹോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ തങ്ങള്‍ നിര്‍മിച്ച സോഫ്റ്റ് വെയര്‍ തീവ്രവാദം തടയാനും, കുറ്റകൃത്യങ്ങള്‍ തടയാനും ജീവന്‍ രക്ഷിക്കാനുമാണ് ഉപയോഗപ്പെടുത്തുന്നതെന്നാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ വെളിപ്പെടുത്തലുകളോടുള്ള എന്‍എസ്ഒ ഗ്രൂപ്പിന്റെ പ്രതികരണം.

ഉപയോക്താക്കള്‍ക്ക് വേണ്ടി പെഗാസസ് സോഫ്റ്റ് വെയര്‍ തങ്ങള്‍ കൈകാര്യം ചെയ്തിട്ടില്ലെന്നും അമേരിക്കന്‍ മൊബൈല്‍ഫോണ്‍ നമ്പറുകള്‍ക്ക് നേരെയും അമേരിക്കയിലെ ഏതെങ്കിലും ഉപകരണങ്ങള്‍ക്ക് നേരെയും ഉപയോഗിച്ചിട്ടില്ലെന്നും എന്‍എസ്ഒ ഗ്രൂപ്പ് പറയുന്നു.

ഇതിനിടെ 2017 ല്‍ ഫെയ്‌സ്ബുക്ക് തന്നെ പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്ന പ്രത്യാരോപണവും എന്‍എസ്ഒ ഗ്രൂപ്പ് ഉന്നയിക്കുകയുണ്ടായി.

രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും മാത്രമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ വില്‍ക്കാറുള്ളതെന്ന വാദത്തില്‍ എന്‍എസ്ഒ ഗ്രൂപ്പ് ഉറച്ചുനില്‍ക്കുകയാണ്.

മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1400-ഓളം വാട്‌സാപ്പ് ഉപയോക്താക്കളുടെ അക്കൗണ്ട് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെന്ന് ഫെയ്‌സ്ബുക്ക് തന്നെയാണ് വെളിപ്പെടുത്തിയത്. ഇത് ആഗോളതലത്തില്‍ വിവാദമാവുകയും ചെയ്തിരുന്നു.

Content Highlights: Facebook submits detailed proof of NSO Group's WhatsApp hacking

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
google maps

1 min

ഗൂഗിള്‍ മാപ്പില്‍ ടോള്‍ നിരക്കുകളറിയാം; ഇന്ത്യക്കാര്‍ക്കായി പുതിയ ഫീച്ചര്‍

Apr 6, 2022


google maps

1 min

ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകൾ പുറത്തുവിട്ട് ഗൂഗിൾ മാപ്പ്സ്

Oct 2, 2020


joe biden

1 min

ചൈനീസ് ടെക്ക് കമ്പനികളില്‍ അമേരിക്കന്‍ നിക്ഷേപം വിലക്കി ബൈഡന്‍ സര്‍ക്കാര്‍

Aug 10, 2023

Most Commented