ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും കഴിഞ്ഞ രാത്രിയും മണിക്കൂറുകളോളം പണമുടക്കി. കോണ്‍ഫിഗറേഷന്‍ മാറ്റല്‍ പ്രക്രിയമൂലമാണ് തടസം നേരിട്ടത് എന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഫെയ്‌സ്ബുക്കില്‍ തടസം നേരിട്ടതും വെള്ളിയാഴ്ചയുണ്ടായതും തമ്മില്‍ ബന്ധമില്ലെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു. 

ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയിലെല്ലാം തടസം നേരിട്ടു. ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പരസ്പരം ആശയവിനിമയം നടത്തുന്നതിന് നിങ്ങള്‍ ഞങ്ങളെ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. പ്രശ്‌നം ഞങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി. ഫെയ്‌സ്ബുക്ക് വാർത്താക്കുറിപ്പിൽ പറഞ്ഞു. 

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ആറ് മണിക്കൂറോളം നേരം ഫെയ്‌സ്ബുക്കിന്റെ സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. എന്നാല്‍ ഏകദേശം മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് വെള്ളിയാഴ്ച തടസംനേരിട്ടത് എന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.