Facebook meta | Photo: IANS
തങ്ങളുടെ അക്കൗണ്ടില്‍ നിന്നും മറ്റുള്ളവര്‍ക്ക് താനേ ഫ്രണ്ട് റിക്വസ്റ്റുകള്‍ പോകുന്നുവെന്ന പരാതിയുമായി അടുത്തിടെ നിരവധി ഫേസ്ബുക്ക് ഉപഭോക്താക്കള്‍ രംഗത്തുവന്നിരുന്നു. ട്വിറ്ററിലൂടെയാണ് ഇവര്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നം അറിയിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും വീഡിയോകളും പങ്കുവെക്കപ്പെട്ടു.
നമ്മള്‍ ആരുടെയെങ്കിലും പ്രൊഫൈല്‍ സന്ദര്‍ശിച്ചാല്‍ ആ അക്കൗണ്ടിലേക്ക് നമ്മള്‍ റിക്വസ്റ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യാതെ തന്നെ താനെ ഫ്രണ്ട് റിക്വസ്റ്റ് പോവുന്നതായിരുന്നു പ്രശ്‌നം. ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളാണ് കൂടുതലും പരാതി അറിയിച്ചത്.
ഉപഭോക്താക്കള്‍ പരാതി അറിയിച്ചതോടെ സംഭവം ഫേസ്ബുക്ക് പരിശോധിച്ചു. ഫെയ്‌സ്ബുക്കിലുണ്ടായ ഒരു സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണമെന്ന് മെറ്റ അറിയിച്ചു. പുതിയ ആപ്പ് അപ്‌ഡേറ്റിലാണ് ബഗ്ഗ് കടന്നുകൂടിയത്. ഉപഭോക്താക്കളോട് കമ്പനി ക്ഷമാപണം നടത്തിയ മെറ്റ പ്രശ്‌നം പരിഹരിക്കപ്പെട്ടതായും അറിയിച്ചു.
Content Highlights: Facebook sends automatic friend requests meta apologises for the bug
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..