ഫെയ്‌സ്ബുക്കില്‍ വന്‍തോതില്‍ കൗമാരക്കാരുടെ കൊഴിഞ്ഞുപോക്ക്


ട്വിറ്റര്‍, ട്വിച്ച്, വാട്‌സാപ്പ് തുടങ്ങിയ സേവനങ്ങളാണ് പട്ടികയില്‍ ഫെയ്‌സ്ബുക്കിന് പിന്നിലുള്ളത്

Facebook meta | Photo: IANS

ഫെയ്‌സ്ബുക്ക് അമ്മാവന്മാരുടെ പ്ലാറ്റ്‌ഫോമാണെന്നാണ് പുതിയ പയ്യന്‍സ് പറയുന്നത്. യുവാക്കള്‍ക്കിടയിലെ ഈ അഭിപ്രായം ശരിവെക്കുകയാണ് ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളെ കുറിച്ചുള്ള പുതിയ സര്‍വേ. യു.എസിലെ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളില്‍ 13-17 വയസ് വരെ പ്രായമുള്ള കൗമാരക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍.

2014-15 കാലഘട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ 71 ശതമാനം കൗമാരക്കാരുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് 32 ശതമാനമായി കുറഞ്ഞിരിക്കുന്നു.

അതേസമയം, ചൈനീസ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് വലിയ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, സ്‌നാപ്ചാറ്റ് എന്നിവയെ വെച്ച് നോക്കിയാല്‍ ഏറ്റവും അധികം കൗമാരക്കാരുടെ സാന്നിധ്യമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ആണ് ഇപ്പോള്‍ ടിക് ടോക്ക്.

67 ശതമാനം കൗമാരക്കാരും പറയുന്നത് തങ്ങള്‍ ടിക് ടോക്ക് ഉപയോഗിക്കാറുണ്ടെന്നാണ്. ഇതില്‍ 16 ശതമാനം പേരും സ്ഥിരമായി ടിക് ടോക്ക് ഉപയോഗിക്കുന്നവരാണ്.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിലും 2022 ല്‍ കൗമാരക്കാരുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. കൗമാരക്കാരായ ഉപഭോക്താക്കളുടെ എണ്ണത്തില്‍ യൂട്യൂബ് ആണ് മുന്നില്‍. 95 ശതമാനം കൗമാരക്കാരായ ഉപഭോക്താക്കളാണ് യൂട്യൂബിനുള്ളത്. 67 ശതമാനം കൗമാരക്കാരായ ഉപഭോക്താക്കളുള്ള ടിക് ടോക്ക് ഈ പട്ടികയില്‍ രണ്ടാമതാണ്. തൊട്ടുപിന്നാലെയാണ് ഇന്‍സ്റ്റാഗ്രാമും സ്‌നാപ്ചാറ്റും വരുന്നത്. കൗമാരക്കാരില്‍ പത്തില്‍ ആറ് പേരും ഇന്‍സ്റ്റാഗ്രാമും സ്‌നാപ്ചാറ്റും ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് ശേഷമാണ് 32 ശതമാനം കൗമാരക്കാരുടെ സാന്നിധ്യവുമുള്ള ഫെയ്‌സ്ബുക്ക് വരുന്നത്. ട്വിറ്റര്‍, ട്വിച്ച്, വാട്‌സാപ്പ് തുടങ്ങിയ സേവനങ്ങളാണ് പട്ടികയില്‍ ഫെയ്‌സ്ബുക്കിന് പിന്നിലുള്ളത്. ടിക് ടോക്കിന് ലഭിക്കുന്ന ഈ സ്വീകാര്യതയെ തുടര്‍ന്നാണ് സക്കര്‍ബര്‍ഗ് തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെല്ലാം ടിക് ടോക്കിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിനെ മുഴുവനായി ഒരു ടിക് ടോക്ക് പകര്‍പ്പാക്കി മാറ്റാനുള്ള ശ്രമവും നടത്തി വരികയാണ്.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Content Highlights: facebook users, teenage users in facebook,

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented