ഐഫോണുകളില്‍ മൊബൈല്‍ ആപ്പുകള്‍ തകരാറിലാവുന്നു; പിന്നില്‍ ഫെയ്‌സ്ബുക്ക്


ഫോണിലെ ഐഓഎസില്‍ പ്രവര്‍ത്തിക്കുന്ന ചില ആപ്ലിക്കേഷനുകള്‍ ക്രാഷ് ആയതിന് പിന്നില്‍ ഫെയ്‌സ്ബുക്ക്. മൊബൈല്‍ ആപ്പുകളില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള ഫെയ്‌സ്ബുക്കിന്റെ സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് കിറ്റിലുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം തകരാറിലാക്കിയത്.

വെള്ളിയാഴ്ചയാണ് ടിന്റര്‍, സ്‌പോട്ടിഫൈ, പിന്ററസ്റ്റ് പോലുള്ള ആപ്ലിക്കേഷനുകള്‍ തുറക്കാനാവാതെ ക്രാഷ് ആവുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നത്. പ്രശ്‌നം ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്.

ആപ്ലിക്കേഷനുകളെ ഫെയ്‌സ്ബുക്കുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണ് സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് കിറ്റ് അഥവാ എസ്ഡികെ. ഇത് വഴി ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് അവര്‍ ഫെയ്‌സ്ബുക്കിന് നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യാനാവും. ഗൂഗിളും, ആപ്പിളും മറ്റ് കമ്പനികളും ഇത്തരം എസ്ഡികെ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫെയ്‌സ്ബുക്ക് എസ്ഡികെ വഴി ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് അവരുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് കൈമാറാന്‍ സാധിക്കും. അതായത് ഉപയോക്താക്കള്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് ലഭിക്കാന്‍ ഇത് വഴിയൊരുക്കും. പരസ്യ വിതരണത്തിനും മറ്റുമായി ഈ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് പ്രയോജനപ്പെടുത്താനാവും.

മാര്‍ച്ചില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ സൂം എസ്ഡികെ വഴി ഫെയ്‌സ്ബുക്കിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറിയതിന് കാലിഫോര്‍ണിയയില്‍ നടപടി നേരിടേണ്ടി വന്നിരുന്നു.

മേയിലും ഫെയ്‌സ്ബുക്ക് എസ്ഡികെയില്‍ ഇപ്പോഴുണ്ടായ പോലുള്ള പ്രശ്‌നം ഉണ്ടായിരുന്നു. ഒരു കോഡ് മാറിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞിരുന്നത്.

ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാത്തവര്‍ക്കും ആപ്പുകള്‍ ക്രാഷ് ആവുന്ന പ്രശ്‌നം ഉണ്ടായി.

ഫെയ്‌സ്ബുക്ക് ഇപ്പോഴും ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നുമുള്ള ആരോപണം ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്നുണ്ട്.

Content Highlights: Facebook’s software development kit bug caused popular apps crashing

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented