-
സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്കിന്റെ ഗൂഗിള്‍ ഫോട്ടോസ് ട്രാന്‍സ്ഫര്‍ ടൂള്‍ ആഗോള തലത്തിലുള്ള ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കി. ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ട്വിറ്റര്‍ എന്നിവര്‍ ചേര്‍ന്ന് അവരുടെ സേവനങ്ങള്‍ തമ്മില്‍ പരസ്പരം വിവര കൈമാറ്റം സാധ്യമാക്കുന്നതിനായി 2018 ല്‍ തുടക്കമിട്ട പദ്ധതിയുടെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഈ പുതിയ ടൂള്‍ വഴി ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ ചിത്രങ്ങളുടേയും വീഡിയോകളുടേയും പകര്‍പ്പ് നേരിട്ട് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റാന്‍ സാധിക്കും.
ഫെയ്‌സ്ബുക്ക് സെറ്റിങ്‌സിലെ യുവര്‍ ഫെയ്‌സ്ബുക്ക് ഇന്‍ഫര്‍മേഷന്‍ എന്ന ഓപ്ഷനുള്ളില്‍ 'ട്രാന്‍സ്ഫര്‍ എ കോപ്പി ഓഫ് യുവര്‍ ഫോട്ടോസ് ഓര്‍ വീഡിയോസ്' എന്ന ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുത്ത് ഡെസ്റ്റിനേഷന്‍ ആയി ഗൂഗിള്‍ ഫോട്ടോസ് തിരഞ്ഞെടുക്കുക.

ഇതോടെ ഫെയ്ബുക്കിലെ വീഡിയോകളും ചിത്രങ്ങളും ഗൂഗിള്‍ ഫോട്ടോസിലേക്ക് കോപ്പി ചെയ്യപ്പെടും. അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അക്കാര്യം നോട്ടിഫിക്കേഷനായി ലഭിക്കും.
2019 ല്‍ അയര്‍ലണ്ടിലാണ് ഈ സൗകര്യം ആദ്യമായി ആരംഭിച്ചത്. പിന്നീട് ആഫ്രിക്ക, എഷ്യ പസഫിക്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ഏപ്രിലില്‍ അമേരിക്കയിലും ഈ സൗകര്യം ലഭിച്ചു. ഇനി ആഗോള തലത്തില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് പ്രയോജനപ്പെടുത്താം.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..