Photo: Gettyimages
കേംബ്രിജ് അനലറ്റിക്ക കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് 72.5 കോടി ഡോളര്‍ നല്‍കാന്‍ മെറ്റ തയ്യാറായതായി റിപ്പോര്‍ട്ട്. ഇതുവഴി 2007 മെയ് 24 നും 2022 ഡിസംബര്‍ 22 നും ഇടയില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സജീവമായി ഉപയോഗിച്ചിരുന്ന കേസുമായി ബന്ധപ്പെട്ട ഉപഭോക്താക്കള്‍ക്ക് നിശ്ചിത തുക അക്കൗണ്ടില്‍ ലഭിക്കാന്‍ അവസരമൊരുങ്ങുമെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു.
പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിങ്, അനലറ്റിക്‌സ് സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയ്ക്കും മറ്റ് തേഡ് പാര്‍ട്ടി സേവനങ്ങള്‍ക്കും ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തു തീര്‍പ്പ് നീക്കം. ഇതിന് കോടതിയും അനുകൂലമാണെന്നാണ് വിവരം.
യുഎസിലെ ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ തുകയുടെ പങ്ക് ലഭിക്കുക. ഈ തുക അവകാശപ്പെടാന്‍ യോഗ്യരായവവര്‍ക്ക് ഓണ്‍ലൈന്‍ ആയി അതിന് അപേക്ഷിക്കാം. ഓഗസ്റ്റ് 25 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.
2018-ലാണ് ഫെയ്‌സ്ബുക്കിനെ അടിമുടി ഉലച്ചുകളഞ്ഞ കേംബ്രിജ് അനലറ്റിക്ക കേസ് ഉടലെടുക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷയേയും സ്വകാര്യതയേയും മാനിക്കുന്നുവെന്നും അതിന് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും അവകാശപ്പെട്ടിരുന്ന ഫെയ്‌സ്ബുക്കിന് ഈ കേസ് ആഗോള തലത്തില്‍ വലിയ തിരിച്ചടിയുമായി. 8.7 കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനലറ്റിക്‌സ് സ്ഥാപനമായ കേംബ്രിജ് അനലറ്റിക്കയ്ക്ക് അധികൃതമായി ലഭിച്ചുവെന്നായിരുന്നു കേസ്.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്ന സ്ഥാപനമാണ് കേംബ്രിജ് അനലിറ്റിക്ക. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മനസിലാക്കി സോഷ്യല്‍ മീഡിയാ പ്രചാരണം നടത്താന്‍ ഉപഭോക്താക്കളുടെ ഡാറ്റ കേംബ്രിജ് അനലറ്റിക്ക പ്രയോജനപ്പെടുത്തിയിരുന്നുവെന്നാണ് കരുതുന്നത്.
കേബ്രിജ് അനലറ്റിക്ക കേസിന് പിന്നാലെ ഫെയ്‌സ്ബുക്ക് ഉപഭോക്തൃ ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മറ്റ് കേസുകള്‍ കൂടി വന്നിരുന്നു.
Content Highlights: facebook ready to pay 72.5 core to users over cambridge analytica case
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..