പുതിയൊരു വെർച്വൽ ലോകം 'മെറ്റാവേഴ്‌സ്' വരുന്നു; 10,000 പേരെ നിയമിക്കാനൊരുങ്ങി ഫെയ്സ്ബുക്ക്


ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസ് ആണ് മെറ്റാ വേഴ്‌സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും.

facebook logo | Illustration: Mathrubhumi

യൂറോപ്യന്‍ യൂണിയനില്‍ അടുത്ത അഞ്ച് വർഷത്തിനിടെ പതിനായിരത്തോളം പേരെ പുതിയ ദൗത്യമേൽപ്പിക്കാൻ ഫെയ്‌സ്ബുക്ക്. മെറ്റാവേഴ്‌സ് എന്ന സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഫെയ്‌സ്ബുക്കിന്റെ പദ്ധതി. ഇന്റര്‍നെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്‌സ് എന്നാണ് ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് പറയുന്നത്. പ്രഖ്യാപിത പദ്ധതിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം.

ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസ് ആണ് മെറ്റാ വേഴ്‌സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും. ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും. പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്‌നത്തില്‍ ചിലപ്പോള്‍ ദൂരെയുള്ള സുഹൃത്തുക്കളും പരിചയമുള്ളവരുമെല്ലാം പ്രത്യേക്ഷപ്പെടാറില്ലേ അത് പോലെ.

ഇതില്‍ വലിയൊരു ഭാവിയുണ്ടെന്നാണ് സാങ്കേതിക വിദ്യാ വ്യവസായ രംഗത്തിന്റെ കണക്കുകൂട്ടല്‍. അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്‌സ് നിര്‍മിക്കുന്നതിനായി ഫെയ്‌സ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്. റോബ്ലോക്‌സ് കോര്‍പ്പ്, ഫോര്‍ട്ട്‌നൈറ്റ് നിര്‍മാതാക്കളായ എപ്പിക് ഗെയിംസ് എന്നിവരും ഈ രംഗത്ത് നേരത്തെ എത്തിയവരാണ്. ഗെയിമിങ് രംഗത്താണ് മെറ്റാവേഴ്‌സ് എന്ന ആശയമുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നടക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെ വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റായ ഒക്കുവലസ് പുതിയൊരു വിര്‍ച്വല്‍ റിയാലിറ്റി റിമോട്ട് വര്‍ക്ക് ആപ്പ് അവതരിപ്പിച്ചിരുന്നു ക്വസ്റ്റ് 2 ഹെഡ്‌സെറ്റുകള്‍ ഉപയോഗിച്ച് സ്വന്തമായ അവതാര്‍ രൂപങ്ങളായി ഓഫീസ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്.

മെറ്റാവേഴ്‌സിന് വേണ്ടി ഒരു പ്രൊഡക്റ്റ് ടീം രൂപീകരിക്കുമെന്ന് ഫെയ്‌സ്ബുക്ക് ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു. ഫെയ്‌സ്ബുക്ക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്‌സ് സംഘം പ്രവര്‍ത്തിക്കുക.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented