Facebook meta | Photo: IANS
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ പ്ലാറ്റ്‌ഫോംസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. 10000 പേരെ കൂടി പിരിച്ചുവിടുമെന്നാണ് മെറ്റ ചൊവ്വാഴ്ച അറിയിച്ചത്. നാല് മാസം മുമ്പാണ് കമ്പനി 11000 പേരെ പിരിച്ചുവിട്ടത്.
കമ്പനി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചവിടല്‍ എന്നാണ് വിവരം. ഇതിന്റെ ഭാഗമായി പ്രാധാന്യം കുറഞ്ഞ പദ്ധതികള്‍ ഉപേക്ഷിക്കുകയും നിയമനങ്ങള്‍ കുറയ്ക്കുകയും ചെയ്തു.
2023 മികവിന്റെ വര്‍ഷമാവുമെന്നാണ് സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 500 കോടി ഡോളറിന്റെ ചിലവ് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
2022 തുടക്കം മുതല്‍ ഇതുവരെ ഏകദേശം 2,80,000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ പിരിച്ചുവിടലുണ്ടാവുമെന്നാണ് ലോഓഫ്‌സ് വെബ്‌സൈറ്റിന്റെ പ്രവചനം.
മെറ്റാവേഴ്‌സ് പദ്ധതികള്‍ക്കായി കോടികള്‍ ചെലവാക്കിയതിന് പിന്നാലെയാണ് കോവിഡ് കാലം കഴിഞ്ഞതിനൊപ്പമെത്തിയ സാമ്പത്തികമാന്ദ്യം കമ്പനിയെ ബാധിച്ചത്. ഇതേ തുടര്‍ന്ന് വലിയ രീതിയില്‍ പരസ്യവരുമാനവും ഇല്ലാതായി. ഈ സാഹചര്യത്തിലാണ് കമ്പനി ചെലവ് ചുരുക്കലിലേക്കും പിരിച്ചുവിടലിലേക്കും നീങ്ങിയത്.
Content Highlights: Facebook-parent Meta to lay off 10,000 employees
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..