2021 ലെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട് മെറ്റ (പഴയ ഫെയ്‌സ്ബുക്ക്)


യാഹൂ ഫിനാന്‍സ് സര്‍വേ മങ്കി (Survey Monkey) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 5 വരെ നടത്തിയ സര്‍വേയില്‍ 1,541 പേരാണ് വോട്ട് രേഖപ്പെടുത്തി പ്രതികരണങ്ങള്‍ അറിയിച്ചത്.

Mark Zuckerberg | Photo: AP

പോയ വർഷത്തെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി മെറ്റയെ (പഴയ ഫെയ്‌സ്ബുക്ക്) തിരഞ്ഞെടുത്ത് സര്‍വേ. ലോകത്തെ ഏറ്റവും മികച്ചതും മോശവുമായ കമ്പനികളെ കണ്ടെത്തുന്നതിനായി യാഹൂ ഫിനാന്‍സ് വര്‍ഷം തോറും നടത്തുന്ന സര്‍വേയിലാണ് മെറ്റയെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തിരഞ്ഞെടുത്തത്. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ അലിബാബയാണ് രണ്ടാമത്. അലിബാബയേക്കാള്‍ 50 ശതമാനം കൂടുതല്‍ വോട്ടുകള്‍ നേടിയാണ് മോശം കമ്പനികളുടെ പട്ടികയില്‍ മെറ്റ മുന്നിലെത്തിയത്. മറുവശത്ത് ഏറ്റവും മികച്ച കമ്പനിയായി മൈക്രോസോഫ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.

യാഹൂ ഫിനാന്‍സ് സര്‍വേ മങ്കി (Survey Monkey) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 5 വരെ നടത്തിയ സര്‍വേയില്‍ 1,541 പേരാണ് വോട്ട് രേഖപ്പെടുത്തി പ്രതികരണങ്ങള്‍ അറിയിച്ചത്.പലവിധ കാരണങ്ങള്‍ക്കൊണ്ടാണ് മെറ്റായെ ആളുകള്‍ മോശം കമ്പനിയായി തിരഞ്ഞെടുത്തത്. സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട കമ്പനിയ്ക്കുള്ള ധാരണ, പ്ലാറ്റ്‌ഫോമിലെ വലതുപക്ഷ യാഥാസ്ഥിതിക ശബ്ദങ്ങള്‍ എന്നിവയും കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളില്‍ ഇഷ്ടമുള്ള എന്തും പറയാന്‍ കഴിയണമെന്നും 'അഭിപ്രായ സ്വാതന്ത്ര്യ പോലീസിങ്' ശരിയല്ലെന്നും ആളുകള്‍ പറയുന്നു.

തീവ്ര വലതുപക്ഷ കാഴ്ചപ്പാടുകള്‍ ഉയരുന്നതിന് ഫെയ്‌സ്ബുക്ക് അഥവാ മെറ്റ കാരണമായെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോളതലത്തില്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിയതിന് കാരണം മെറ്റ ആണെന്ന് ഒരാള്‍ കുറ്റപ്പെടുത്തി. കുട്ടികളുടെ മാനസികാരോഗ്യത്തിന്‍മേല്‍ ഇന്‍സ്റ്റാഗ്രാം ഉണ്ടാക്കുന്ന സ്വാധീനം ആശങ്കകള്‍ ഉയര്‍ത്തിയെന്നും വിലയിരുത്തപ്പെടുന്നു.

ഫെയ്‌സ്ബുക്കിന്റെ പേര് മാറ്റം വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് ചിലര്‍ പറഞ്ഞു. അതേസമം സോഷ്യല്‍ മീഡിയ എന്നതിനുപരിയായി ഒരു പുതിയ ദിശയിലേക്ക് ചിന്തിക്കുന്ന ഒരു കമ്പനിയായി ഫെയ്‌സ്ബുക്ക് മാറുന്നതിന്റെ തുടക്കം എന്ന് ചിലര്‍ പേരുമാറ്റത്തെ വിലയിരുത്തിയവരുമുണ്ട്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ പത്തില്‍ മൂന്ന് പേര്‍ മാത്രമാണ് ഫെയ്‌സ്ബുക്കിന് അതിന്റെ തെറ്റുകള്‍ സ്വയം തിരുത്താന്‍ കഴിയുമെന്ന് എന്നതായി തോന്നുന്നത്.

മറുവശത്ത്, രണ്ട് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം എന്ന എന്ന നാഴികക്കല്ലില്‍ എത്തിയതും ഓഹരി വിലയില്‍ 53% കുതിച്ചുചാട്ടം ഉണ്ടാക്കിയതും കണക്കിലെടുത്താണ് മികച്ച കമ്പനി എന്ന പദവിയിലേക്ക് മൈക്രോസോഫ്റ്റ് എത്തിപ്പെട്ടത്.

Content Highlights : Facebook, now Meta, is the worst company & Microsoft is the Best Company of 2021 according to Yahoo Finance Survey 2021

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented