ഫെയ്‌സ്ബുക്ക് ഫോളോവര്‍മാരെ നഷ്ടമാവുന്നു, കാരണം അജ്ഞാതം; സക്കര്‍ബര്‍ഗിനും നഷ്ടപ്പെട്ടു


Facebook meta | Photo: IANS

ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ ഫോളോവര്‍മാരുടെ എണ്ണത്തില്‍ അസാധാരാണമായ ഇടിവുണ്ടാവുന്നുവെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ അക്കൗണ്ടില്‍ ഉള്‍പ്പെടെ ഈ ഇടിവുണ്ടായി. 11.9 കോടിയിലേകെ ഫോളോവര്‍മാരെ സക്കര്‍ബര്‍ഗിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതോടെ ഫോളോഴര്‍മാരുടെ എണ്ണം10000 ല്‍ താഴെയെത്തി.

എഴുത്തുകാരി തസ്ലീമ നസ്രിനും തന്റെ 9 ലക്ഷം ഫോളോവര്‍മാരെ നഷ്ടപ്പെട്ടുവെന്ന് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫോളോവര്‍മാര്‍ ധാരാളമുണ്ടായിരുന്ന മലയാളികള്‍ക്കും ഈ രീതിയില്‍ ഫോളോവര്‍മാരെ നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ ഇക്കാര്യം ഫെയ്‌സ്ബുക്ക് വഴി അറിയിച്ചിട്ടുണ്ട്.



അനലറ്റിക്‌സ് സ്ഥാപനമായ ക്രൗഡ് ടാംഗിളില്‍ നിന്നുള്ള വിവരം അനുസരിച്ച്, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ഹഫിങ്ടണ്‍ പോസ്റ്റ്, ദ ഹില്‍, യുഎസ്എ ടുഡേ, ന്യൂ യോര്‍ക്ക് പോസ്റ്റ്, ന്യൂസ് വീക്ക് പോലുള്ള മാധ്യമങ്ങളുടെ അക്കൗണ്ടില്‍ ഒക്ടോബര്‍ മബന്ന് നാല് തീയ്യതികളില്‍ ഇടിവുണ്ടായിരുന്നു.

അതേസമയം ഇതിന് കാരണം എന്താണെന്ന് കമ്പനി വ്യക്തമാക്കിയില്ല. പ്രശ്‌നം അറിഞ്ഞിട്ടുണ്ടെന്നും. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Facebook follower numbers dropping mysteriously Mark Zuckerberg Loses Over 119 Million

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented