ഫെയ്‌സ്ബുക്കില്‍ ഡിസൈന്‍ മാറുന്നു; ടിക് ടോക്കിനെ അനുകരിച്ച് പുതിയ മാറ്റങ്ങള്‍


ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ ആളുകള്‍ ഉള്ളടക്കങ്ങള്‍ തിരയുന്ന രീതിയില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് കമ്പനി.

Photo: Facebook

തിരാളികളാവുമെന്ന് തോന്നുന്ന സോഷ്യല്‍ മീഡിയാ കമ്പനികളെ ഒന്നുകില്‍ കാശ് കൊടുത്ത് സ്വന്തമാക്കുക. അല്ലെങ്കില്‍ ആ സേവനങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഫീച്ചറുകളെ പകര്‍ത്തിയെടുക്കുക. ഈ തന്ത്രമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫെയ്‌സ്ബുക്ക് ചെയ്തുവരുന്നത്. ഇപ്പോള്‍ പേര് മാറി മെറ്റ ആയെങ്കിലും ഈ രീതിയില്‍ മാറ്റമില്ല.

ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ ആളുകള്‍ ഉള്ളടക്കങ്ങള്‍ തിരയുന്ന രീതിയില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് കമ്പനി. ആ മാറ്റം പക്ഷെ വിപണിയിലെ മുഖ്യ എതിരാളിയായ ടിക് ടോക്കിനെ അനുകരിച്ചുകൊണ്ടുള്ളതാണെന്ന് മാത്രം.

പുതിയ അപ്‌ഡേറ്റ് വഴി ഫെയ്‌സ്ബുക്ക് ആപ്പില്‍ Feeds എന്ന പേരില്‍ പുതിയ ടാബ് ലഭിക്കും. ഇവിടെ പേജുകള്‍, ഗ്രൂപ്പുകള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള ഫീഡുകള്‍ കാണാന്‍ സാധിക്കും. ഇവയെല്ലാം സംയോജിപ്പിച്ചുള്ള All സെക്ഷനും ഇതിലുണ്ടാവും. നിങ്ങള്‍ക്ക് താല്‍പര്യമുള്ള സുഹൃത്തുക്കളേയും പേജുകളും ഗ്രൂപ്പുകളും മാത്രം ഉള്‍പ്പെടുത്തി ഫേവറൈറ്റ് ലിസ്റ്റ് ഉണ്ടാക്കാനും സാധിക്കും.

ആപ്പ് തുറക്കുമ്പോള്‍ വരുന്ന പേജ് ഇനി ഹോം (Home) എന്നാണ് അറിയപ്പെടുക. ഫെയ്‌സ്ബുക്കിന്റെ അല്‍ഗൊരിതവും നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസ്‌കവറി എഞ്ചിന്‍ നിര്‍ദേശിക്കുന്ന ഉള്ളടക്കങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


ഹോം പേജില്‍ തന്നെ റീല്‍സ് നിര്‍മിക്കാനും സൗകര്യമുണ്ടാവും. നിങ്ങളുടെ സുഹൃത്തുക്കളും മറ്റും പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ക്കൊപ്പമാണ് ഫെയ്‌സ്ബുക്ക് നിര്‍ദേശിക്കുന്ന ഉള്ളടക്കങ്ങളും ഇവിടെ കാണുക.

ഇതുവഴി ടിക് ടോക്കിന് സമാനമായ രീതിയിലുള്ള ഉള്ളടക്ക വിതരണമാണ് ഫെയ്‌സ്ബുക്ക് നടത്തുക. വൈറലാവുന്ന ഉള്ളടക്കങ്ങളും ആളുകള്‍ കൂടുതല്‍ കാണുകയും ഇടപഴകുകയും ചെയ്യുന്ന ഉള്ളടക്കങ്ങളുമാണ് ടിക് ടോക്കിലെ 'ഫോര്‍ യൂ' വിഭാഗത്തില്‍ കാണിക്കുന്നത്. ആളുകള്‍ക്ക് കഷ്ടപ്പെട്ട് തിരയാതെ തന്നെ ജനപ്രിയ ഉള്ളടക്കങ്ങള്‍ കാണാന്‍ ഈ സംവിധാനം സഹായിക്കുന്നുണ്ട്. മെഷീന്‍ ലേണിങും, അല്‍ഗൊരിതവും ഉപയോഗിച്ചാണ് ഈ സംവിധാനം ഒരുക്കുന്നത്.

പുതിയ അപ്‌ഡേറ്റിലൂടെ റീല്‍സ് വീഡിയോകളും, മറ്റ് വീഡിയോ ഉള്ളടക്കങ്ങളും ഹോം പേജില്‍ തന്നെ കൂടുതലായി പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കള്‍ ഫോളോ ചെയ്യാത്ത പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമുള്ള ആര്‍ട്ടിക്കിളുകളും ഫോട്ടോകളും ഹോം പേജിലെ ഉള്ളടക്കങ്ങളിലുണ്ടാവും.

അടുത്തയാഴ്ച തന്നെ ഫെയ്‌സ്ബുക്ക് ആപ്പിലെ പുതിയ അപ്‌ഡേറ്റ് ആഗോള തലത്തില്‍ ലഭ്യമാക്കും.

Content Highlights: facebook app design change

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented