ഗൂഗിള്‍ മാപ്പിനെ നേരിടാന്‍ മാപ്പിലറി (Mapillary) എന്ന സ്റ്റാര്‍ട്ട്അപ്പിനെ സ്വന്തമാക്കി ഫെയ്‌സ്ബുക്ക്. ഗൂഗിള്‍ മാപ്പിന് സമാനമായി വിശദവും കൃത്യതയുള്ളതുമായ മാപ്പ് തയ്യാറാക്കുന്ന സ്ട്രീറ്റ് ലെവല്‍ ഇമേജറി പ്ലാറ്റ്‌ഫോം ആണ് മാപിലറി.
മെഷീന്‍ ലേണിങ്, ഉപഗ്രഹ ചിത്രങ്ങള്‍, മാപ്പിങ് സേവനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെ മാപ്പുകള്‍ മെച്ചപ്പെടുത്താനുള്ള ടൂളുകളും സാങ്കേതിക വിദ്യയും വികസിപ്പിക്കുകയാണ് ഫെയ്‌സ്ബുക്ക്.
ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് പ്ലേസ് പോലുള്ള വിവിധ സേവനങ്ങള്‍ക്ക് മാപ്പിലറിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാണ് ഫെയ്‌സ്ബുക്ക് ഉദ്ദേശിക്കുന്നത്.
ഫെയ്‌സ്ബുക്കിന് കീഴിലും ഭൂപട വിവരങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാപ്പിലറി തുടരും. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് എഡിറ്റര്‍മാര്‍ക്ക് നല്‍കിയ അവകാശങ്ങള്‍ നിലനില്‍ക്കും. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് കമ്മ്യൂണിറ്റികളുമായും കമ്പനികളുമായും തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കും.
മാപ്പിലറിയില്‍ അപ്ലോഡ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും എല്ലാവര്‍ക്കും ലഭ്യമാവുമെന്നും മാപ്പിലറി അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Facebook acquires Swedish startup Mapillary, google maps
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..