പത്ത് ലക്ഷം അക്കൗണ്ടുകള്‍ അപകടത്തില്‍, ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഫെയ്‌സ്ബുക്ക്


Photo:Shinoy | Mathrubhumi

പ്പിളിന്റേയും ആല്‍ഫബെറ്റിന്റെയും സോഫ്റ്റ് വെയര്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനുകളിലെ സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് പത്ത് ലക്ഷം ഉപഭോക്താക്കളുടെ യൂസര്‍ നെയിമുകളും പാസ് വേഡുകളും ചോര്‍ന്നതായി ഫെയ്‌സ്ബുക്ക്. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു.

ഉപഭോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 400-ഓളം ആന്‍ഡ്രോയിഡ് ഐഓഎസ് ആപ്പുകള്‍ തിരിച്ചറിഞ്ഞതായി ഫെയ്‌സ്ബുക്ക് വെള്ളിയാഴ്ച പറഞ്ഞു. ആപ്പിളിനേയും ഗൂഗിളിനേയും ഈ പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായും ഫെയ്‌സ്ബുക്ക് അറിയിച്ചു.



ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍, മൊബൈല്‍ ഗെയിമുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍ എന്നീ പേരുകളിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു.

പ്രശ്‌നക്കാരായ 400 ആപ്പുകളില്‍ 45 എണ്ണം നീക്കം ചെയ്തതായി ആപ്പിള്‍ അറിയിച്ചു. അതേസമയം 400 ആപ്ലിക്കേഷനുകളും ഗൂഗിള്‍ നീക്കം ചെയ്തു.

ഇത്തരം ആപ്ലിക്കേഷനുകളുടെ ജനപ്രീതി സൈബര്‍ കുറ്റവാളികള്‍ക്ക് നന്നായറിയാം. ആ മാതൃക അനുകരിച്ച് അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കുന്നതിനായി അവര്‍ ആളുകളെ കബളിപ്പിക്കുകയാണ്. മെറ്റയുടെ ഗ്ലോബല്‍ ത്രെട്ട് ഡിസ്‌റപ്ഷന്‍ ഡയറക്ടര്‍ ഡേവിഡ് അഗ്രനോവിച് പറഞ്ഞു. മറ്റൊരു പ്ലാറ്റ്‌ഫോമിന് വേണ്ടിയോ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടിയോ ഉള്ള റിലീസ് ചെയ്യാത്ത ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നതരം ആപ്ലിക്കേഷനുകളാണെങ്കില്‍ അപകടം ഉറപ്പിക്കാം അദ്ദേഹം പറഞ്ഞു.

അപകടകാരികളായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അവ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇതുവഴി ഉപഭോക്താക്കള്‍ അവരുടെ യൂസര്‍നെയിമും പാസ്‌വേഡും നല്‍കും. ഇതുവഴി ഉപഭോക്താവ് അറിയാതെ അവരുടെ അക്കൗണ്ട് അപകടത്തിലാവും.

Content Highlights: Facebook 1 million users about stolen usernames, passwords

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented