ലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് നടത്തിയ എസ്എന്‍ 8, എസ്എന്‍ 9 എന്നീ സ്റ്റാര്‍ഷിപ്പ് റോക്കറ്റുകളുടെ പരീക്ഷണ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിയുണ്ടായതില്‍ ആശങ്കയില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി (എഫ്.എ.എ). ഇതോടെ, എസ്എന്‍10 റോക്കറ്റിന്റെ പരീക്ഷണം താമസിയാതെ നടത്താന്‍ സ്‌പേസ് എക്‌സിനാവും. 

വികസിപ്പിച്ചു കൊണ്ടിരിക്കുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ഡിസംബറിലും, ഫെബ്രുവരിയിലും നടത്തിയ പരീക്ഷണ വിക്ഷേപണങ്ങള്‍ പൊട്ടിത്തെറിയില്‍ കലാശിച്ചിരുന്നു. റോക്കറ്റ് സുരക്ഷിതമായി താഴെയിറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.  ഇതേകുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷണം നടത്തിയിരുന്നു. 

SpaceX Starshipഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സുരക്ഷാ വിശകലന പരിധിയ്ക്കുള്ളില്‍ നിന്നുള്ള പരാജയമായിരുന്നു ഇവയെന്നും. ലാന്റിങ് പരാജയമാണിതെന്നും ജനങ്ങള്‍ക്കോ സ്വത്തിനോ സ്‌ഫോടനം അപകടമുണ്ടാക്കിയിട്ടില്ലെന്നും സംഭവത്തില്‍ എഫ്.എ.എ. അന്വേഷണം അവസാനിപ്പിച്ചതായും സിഎന്‍എന്‍ ബിസിനസ് റിപ്പോര്‍ട്ടര്‍ ജാക്കി വാറ്റില്‍സ് ട്വിറ്ററില്‍ പറഞ്ഞു. 

ഇത് എസ്എന്‍ 10 റോക്കറ്റ് വിക്ഷേപണത്തിന് വഴിയൊരുക്കുമെന്നും. എസ്എന്‍ 10 പരീക്ഷണ വിക്ഷേപണത്തിന് എഫ്എഎ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. 

അതേസമയം, എസ്എന്‍ 10 പരീക്ഷണ വിക്ഷേപണം എന്നുണ്ടാവുമെന്ന് വ്യക്തമല്ല. എന്നാല്‍ ബൊക്കാ ചിക്ക പ്രദേശത്തെ പ്രാദേശിക ഹൈവേയിലും കടല്‍ തീരത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് പരീക്ഷണ വിക്ഷേപണത്തിനുള്ള സാധ്യത ഉയര്‍ത്തുന്നുണ്ട്. 

Content Hifglight:  FAA is no longer concerned with SpaceX’s Starship SN9 and SN8 explosions