ഐപോഡ് യുഗം അവസാനിക്കുന്നു; അവസാന മോ‍ഡലായ ഐപോഡ് ടച്ച് ഉത്പാദനം നിര്‍ത്തി


വിപണിയില്‍ സ്റ്റോക്ക് തീരുന്നത് വരെ ഐപോഡ് ടച്ച് വാങ്ങാന്‍ സാധിക്കും

Photo: Apple

പ്പിളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ ഉല്‍പ്പന്നങ്ങളിലൊന്നായ ഐപോഡും ചരിത്രമാകുന്നു. ഐപോഡ് ടച്ച് എന്ന അവസാന പതിപ്പും കമ്പനി ഔദ്യോഗികമായി നിര്‍ത്തലാക്കി. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2001 ലാണ് ആദ്യ ഐപോഡ് പതിപ്പ് പുറത്തിറക്കിയത്.

വിപണിയില്‍ ശേഖരം തീരുന്നത് വരെ ഐപോഡ് ടച്ച് വാങ്ങാന്‍ സാധിക്കും. അതായത് ഐപോഡിന്റെ അവസാന മോഡലായ ഐപോഡ് ടച്ച് ഇനി കമ്പനി നിര്‍മിച്ച് വിപണിയിലിറക്കില്ല.

ഐപോഡിന്റെ ആത്മാവ് ആപ്പിള്‍ മ്യൂസികിന്റെ പിന്തുണയുള്ള മറ്റ് ആപ്പിള്‍ ഉത്പന്നങ്ങളിലൂടെ അതിജീവിക്കുമെന്ന് ആപ്പിളിന്റെ വേള്‍ഡ് വൈഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ് വെയ്ക് പറഞ്ഞു.

ആപ്പിളിന്റെ സഹ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ആണ് ആദ്യമായി ഐപോഡ് അവതരിപ്പിച്ചത്. കാസറ്റുകളും സീഡികളും ഉപയോഗിച്ചുള്ള കൊണ്ടു നടക്കാവുന്ന മ്യൂസിക് പ്ലെയറുകള്‍ സജീവമായിരുന്ന അക്കാലത്ത് കൈപ്പിടിയില്‍ ഒതുങ്ങുന്ന വലിപ്പത്തിലുള്ള ഒരു കുഞ്ഞന്‍ മ്യൂസിക് പ്ലെയറായാണ് ഐപോഡ് രംഗപ്രവേശം ചെയ്യുന്നത്. 1000 പാട്ടുകള്‍ ഇതില്‍ ശേഖരിച്ച് കേള്‍ക്കാന്‍ സാധിക്കുമെന്നതും വിപ്ലവകരമായ മുന്നേറ്റമായി മാറി അക്കാലത്ത്.

പാട്ടുകള്‍ കേള്‍ക്കുക എന്നതിന് പുറമെ കൊണ്ടു നടക്കാനുള്ള സൗകര്യവും ഐപോഡിന് ജനപ്രീതി വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണമായി മാറി. 2017 വരെ പുറത്തിറങ്ങിയ ഐപോഡ് മോഡലുകള്‍ പ്രധാനമായും പാട്ട് കേള്‍ക്കുന്നതിന് വേണ്ടി മാത്രമായിരുന്നു.

എന്നാല്‍ ഐപോഡ് ടച്ചില്‍ ഒരു ടച്ച് സ്‌ക്രീനും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ഉള്‍പ്പടെ മറ്റ് പല സൗകര്യങ്ങളും എത്തി. ഐഫോണിനെ പോലുള്ള സൗകര്യങ്ങള്‍ ആഗ്രഹിക്കുകയും എന്നാല്‍ ഫോണ്‍ വേണ്ടാത്തവരുമായ ആളുകളായിരുന്നു ഇതിന്റെ ഉപഭോക്താക്കള്‍.

2019 ലാണ് ഐപോഡ് ടച്ച് പുറത്തിറക്കിയത്. വലിയ പ്രചാരമൊന്നും നല്‍കാതെയായിരുന്നു ഇത്. 2016 ല്‍ അവതരിപ്പിച്ച ഐഫോണ്‍ 7 ല്‍ ഉപയോഗിച്ച പ്രൊസസര്‍ ചിപ്പ് തന്നെയാണ് ഐപോഡ് ടച്ചിലും ഉപയോഗിച്ചത്.

ഐപോഡ് ടച്ച് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിപണിയിലെ ശേഖരം തീരുന്നത് വരെ മാത്രമേ അതിന് ഇനി സാധിക്കുകയുള്ളൂ.

Content Highlights: Apple, Apple discontinues iPod Touch, First iPod Model

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022

More from this section




Most Commented