സിഗ്നല്‍ ആപ്പിന്റെ മേധാവി മോക്‌സി മര്‍ലിന്‍സ്‌പൈക്ക് സ്ഥാനമൊഴിഞ്ഞു


സ്വകാര്യതയുമായി ബന്ധപ്പെട്ട് വാട്‌സാപ്പിനെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സിഗ്നലിന് ജനപ്രീതി വര്‍ധിച്ചത്.

Moxie Marlinspike, Founder of encrypted Signal app | Photo: IANS

സാന്‍ഫ്രാന്‍സിസ്‌കോ: എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിന്റെ സ്ഥാപകനായ മോക്‌സി മര്‍ലിന്‍ സ്‌പൈക്ക് സിഇഒ സ്ഥാനമൊഴിഞ്ഞു. ഫേസ്ബുക്ക് ഏറ്റെടുക്കുന്നതിന് മുമ്പ് വാട്‌സാപ്പിന്റെ നേതൃനിരയിലുണ്ടായിരുന്നയാളും വാട്‌സാപ്പിന്റെ സഹസ്ഥാപകനുമായ ജാക്ക് കോം സിഗ്നലിന്റെ ഇടക്കാല സിഇഒ ആയി ചുമതലയേല്‍ക്കും.

"സിഗ്നലിന്റെ അതിരുകളില്ലാത്ത സാധ്യതകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. അവ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പുതിയ ഊര്‍ജവും പ്രതിബദ്ധതയും ഉള്ള ഒരാളെ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏറെ മനഃസുഖത്തോടുകൂടി തന്നെയാണ് ഞാന്‍ സിഇഒ സ്ഥാനം മാറുന്നത്." തിങ്കളാഴ്ച മര്‍ലിന്‍ സ്‌പൈക്ക് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

സ്വകാര്യതയുമായി ബന്ധപ്പെട്ട് വാട്‌സാപ്പിനെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സിഗ്നലിന് ജനപ്രീതി വര്‍ധിച്ചത്.

ജനങ്ങള്‍ സിഗ്നലില്‍ മൂല്യവും മനസമാധാനവും (അവര്‍ക്ക് വേണ്ടി നിര്‍മിച്ച സാങ്കേതിക വിദ്യയാണ്, ഡാറ്റയ്ക്ക് വേണ്ടിയല്ല) കണ്ടെത്തുന്നുവെന്നും അവിടെ തന്നെ തുടരാന്‍ തയ്യാറാവുന്നുവെന്നും മര്‍ലിന്‍സ്‌പൈക്ക് പറഞ്ഞു.

സ്വകാര്യതയും സമാധാനവും തേടി ഇന്ത്യയിലും നിരവധിയാളുകള്‍ സിഗ്നല്‍ ഉപയോഗിക്കുന്നുണ്ട്. വാട്‌സാപ്പ് വ്യാപകമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരസ്യ വിതരണത്തിനായി ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ആളുകള്‍ വ്യാപകമായി സിഗ്നലിലേക്ക് ചേക്കേറാന്‍ തുടങ്ങിയത്. 2014 ല്‍ തുടക്കമിട്ട സിഗ്നലിന് നാല് കോടി പ്രതിമാസ ഉപഭോക്താക്കളുണ്ട്.

സിഇഒ സ്ഥാനം ഒഴിഞ്ഞെങ്കിലും സിഗ്നലിന്റെ ബോര്‍ഡ് അംഗമായി മര്‍ലിന്‍സ്‌പൈക്ക് തുടരും.

Content Highlights: Encrypted messaging app Signal's CEO steps down

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented