കരയുകയല്ല സാഷ്ടാംഗം പ്രണമിക്കുകയാണ് ; നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന ഇമോജികൾ


ഷിനോയ് മുകുന്ദൻ

ഒരോരുത്തരും ഇമോജികള്‍ക്ക് കല്‍പ്പിക്കുന്ന അര്‍ത്ഥങ്ങള്‍ വിഭിന്നമാണ്. ചാറ്റുകള്‍ക്കിടെ അത് തിരിച്ചറിയേണ്ടത് അനിവാര്യമാണ്

Emojis | Photo: Gettyimages

ഞ്ഞ നിറത്തിലുള്ള ഇമോജി ഫേസുകള്‍ 😀😍😄😊 അറിയാത്തവരായി ആരും ഉണ്ടാവില്ല. അവ അത്രയേറെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. വാട്സാപ്പിലും മറ്റും ചാറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും വലിച്ച് നീട്ടി പറയാതെ ഒരൊറ്റ ഇമോജിയിലൂടെ പറയാനുള്ളതെല്ലാം പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കാറുണ്ട്. നമ്മുടെ മാനസികാവസ്ഥ, സാഹചര്യം, സന്ദര്‍ഭം അങ്ങനെ എന്തിനേയും പ്രതിനിധീകരിക്കാറുണ്ട് ഇത്തരം സ്മൈലികള്‍.

ഇങ്ങനെയൊക്കെയാണെങ്കിലും ഇമോജികളുടെ ഉപയോഗം ചാറ്റിനിടയില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കാറുണ്ട്. പരസ്പരം തെറ്റിദ്ധരിക്കപ്പെടാനും അത് വഴിവെക്കാറുണ്ട്.

ഒരോരുത്തരും ഇമോജികള്‍ക്ക് കല്‍പ്പിക്കുന്ന അര്‍ത്ഥങ്ങള്‍ വിഭിന്നമാണ്. ചാറ്റുകള്‍ക്കിടെ അത് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. അതിന് മുമ്പ് എന്താണ് ഇമോജിയെന്ന് നോക്കാം.

ഇമോജി, ഇമോടിക്കോണ്‍, സ്മൈലി

ഇമോഷന്‍, ഐക്കണ്‍ എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ഇമോടികോണ്‍ എന്ന പേര് വരുന്നത്. നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവയായിരിക്കും അവ. ചിഹ്നങ്ങളും അക്ഷരങ്ങളും അക്കങ്ങളും ചേര്‍ത്താണ് ഇവ നിര്‍മിക്കുന്നത്. പഴയകാല നോക്കിയ ഫോണുകളില്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഇത്തരം ഇമോടിക്കോണുകളാണ് ഉപയോഗിച്ചിരുന്നത്. :-D, :-O, <3 പോലുള്ളവ അതില്‍ ചിലതാണ്.

സ്മൈലികളുടെ ചരിത്രം

മുഖഭാവങ്ങളുടെ ചിത്രീകരണമാണ് സ്മൈലികള്‍. 'റ്റു സ്മൈല്‍' എന്ന പ്രയോഗത്തില്‍ നിന്നാണ് ഈ പേര് വരുന്നത്. 1960 കളില്‍ ചിത്രകാരനായ ഹാര്‍വി ബാള്‍ ആണ് മഞ്ഞ നിറത്തില്‍ ഒറു വൃത്തത്തിനുള്ളില്‍ രണ്ട് പുള്ളികളും (Dots) മുകളിലേക്ക് വളഞ്ഞ വരയും ഉപയോഗിച്ച് ഒരു ചിരിക്കുന്ന മുഖം ആദ്യമായി വരച്ചെടുത്തത്. ഇന്ന് കാണുന്ന സ്മൈലികളുടെയെല്ലാം തുടക്കം ഈ സ്മൈലിയാണെന്ന് വേണമെങ്കില്‍ പറയാം. തമാശ, സന്തോഷം എന്നിവയെല്ലാം പ്രകടിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഇന്ന് വിവിധങ്ങളായ മുഖഭാവങ്ങള്‍ ഈ മാതൃകയില്‍ സൃഷ്ടിച്ചിട്ടുണ്ട്.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


ഇന്ന് വാട്സാപ്പിലും മറ്റും നമ്മള്‍ ഉപയോഗിച്ച് വരുന്നത് ഇമോജികളാണ്. വൃത്താകൃതിയിലുള്ള മുഖങ്ങള്‍ മനുഷ്യര്‍ക്ക് സമാനമായ മുഖങ്ങള്‍, വസ്തുക്കള്‍, ഭക്ഷണം, പ്രവൃത്തികള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍, സ്ഥലങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഇമോജികള്‍ ലഭ്യമാണ്. 1999 ല്‍ ജാപ്പനീസ് ചിത്രകാരനായ ഷിഗെറ്റാക കുരിറ്റ യാണ് ആദ്യ ഇമോജി നിര്‍മിച്ചത്. കുരിറ്റ ജോലി ചെയ്തിരുന്ന എന്‍ടിടി ഡോകോമോ എന്ന മൊബൈല്‍ കമ്മൂണിക്കേഷന്‍ കമ്പനി ഒരു പുതിയ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം നിര്‍മിക്കാന്‍ ശ്രമിക്കുന്ന സമയത്താണത്. വളരെ പരിമിതമായ അക്ഷരങ്ങള്‍ മാത്രമേ ഉപയോഗിക്കാനാവൂ എന്നതിനാല്‍ വാക്കുകള്‍ക്ക് പകരം ചിത്രങ്ങള്‍ ഉപയോഗിക്കുകയെന്ന ആശയവുമായി കുരീറ്റ രംഗത്തെത്തുകയായിരുന്നു. 144 പിക്‌സലുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചത്.

ഇമോടികോൺ

സ്മാര്‍ട്ഫോണുകളിലും മറ്റും പഴയകാല ഇമോടികോണുകള്‍ ടൈപ്പ് ചെയ്താല്‍ അവ നേരിട്ട് ഇമോജികളാക്കി പരിവര്‍ത്തനം ചെയ്യപ്പെടും. ഇന്ന് 92 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ഇമോജികള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്.

ഇമോജികളുടെ ഉപയോഗം

നമ്മുടെ ആശയവിനിമയങ്ങളെല്ലാം ഡിജിറ്റലായി മാറിയിരിക്കുന്നു. നിരന്തരമെന്നോണം പ്രിയപ്പെട്ടവരുമായി സംവദിക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ സഹായകമാവുന്നുണ്ട്. ഒരാളുമായി നേരിട്ട് സംസാരിക്കുമ്പോള്‍ നമ്മള്‍ പറയുന്ന കാര്യങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥവും പശ്ചാത്തലവും വികാരവും മാനസികാവസ്ഥയുമെല്ലാം പങ്കുവെക്കപ്പെടുന്നത് നമ്മളുടെ ആംഗ്യങ്ങള്‍, മുഖഭാവങ്ങള്‍, ശരീര ഭാഷ എന്നിവയുടെയെല്ലാം പിന്‍ബലത്തിലാണ്. വാട്‌സാപ്പ് പോലുള്ള മെസേജിങ് ആപ്പുകള്‍ വഴിയും ഇമെയില്‍ എഴുത്ത് സന്ദേശങ്ങളില്‍ നഷ്ടമാകുന്നത് ഇത്തരം ഭാവ പ്രകടനങ്ങളും ശരീരഭാഷയുമാണ്. ഈ കുറവുകള്‍ നികത്തുകയാണ് യഥാര്‍ത്ഥത്തില്‍ ഇമോജികളും, ജിഫുകളും, സ്റ്റിക്കറുകളുമെല്ലാം.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


ഫെയ്‌സ്ബുക്ക്, സ്‌നാപ്ചാറ്റ്, വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ മുന്‍നിര പ്ലാറ്റ്‌ഫോമുകളിലെല്ലാം തന്നെ ഇമോജികള്‍ ഇന്ന് ലഭ്യമാണ്. നിലവിലെ കണക്കുകള്‍ പ്രകാരം യൂണികോഡിന്റെ 14.0 വേര്‍ഷനില്‍ 3369 ഇമോജി ചിഹ്നങ്ങളുണ്ട്. നിശ്ചിത ഇടവേളകളില്‍ പുതിയ ഇമോജികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്.

ഇമോജികള്‍ ആശയക്കുഴപ്പങ്ങള്‍

ഇമോജികള്‍ക്കെല്ലാം ആരംഭത്തില്‍ കല്‍പിക്കപ്പെടുന്ന അര്‍ത്ഥങ്ങളുണ്ട്. എന്നാല്‍ അവ ആ ഒരര്‍ത്ഥത്തില്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയാനാവില്ല. ഇമോജികള്‍ക്ക് ഓരോ വ്യക്തികളും പല അര്‍ത്ഥങ്ങളാണ് കല്‍പ്പിക്കുന്നത്. അതേസമയം ചില സ്‌മൈലികളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാവാതെ അനവസരങ്ങളില്‍ ഉപയോഗിച്ച് കുഴപ്പത്തിലാവാനിടയുണ്ട്. ഇങ്ങനെ ആശയക്കുഴപ്പമുണ്ടാക്കുന്ന ചില ഇമോജികളാണ് താഴെ കൊടുത്തിരിക്കുന്നത്.

🙏 ചേര്‍ത്തുവെച്ച കൈകള്‍

സാധാരണ രണ്ടുപേര്‍ കൈകള്‍ കൂട്ടിയടിക്കുന്ന ഹൈഫൈവ് (High Five) നെ കാണിക്കുന്നതിനും ക്ലാപ്പ് അഥവാ കയ്യടിക്കുന്നതിനുമെല്ലാം ആണ് ഈ ഇമോജി സാധാരണയായി ആളുകള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഒരാളുടെ പ്രാര്‍ത്ഥനയെയോ മറ്റൊരാളെ വണങ്ങുന്നതിനെയോ പ്രതിനിധീകരിക്കുന്ന ഇമോജിയാണ്.

നിരാശയും എന്നാല്‍ ആശ്വാസവും ഉള്ള മുഖം

ഒറ്റനോട്ടത്തില്‍ കരയുന്ന ചിത്രമാണ് ഇതെന്ന് തോന്നും. എന്നാല്‍ ഇതിലെ വെള്ളത്തുള്ളി കണ്ണുനീരല്ല, വിയര്‍പ്പിനെയാണ് പ്രതിനിധീകരിക്കുന്നത്. നിരാശയും എന്നാല്‍ ആശ്വാസവുമുള്ള മാനസികാവസ്ഥയെയാണ് ഈ സ്‌മൈലി പ്രതിനിധീകരിക്കുന്നത്.

ഞെട്ടല്‍ അമ്പരപ്പ് കാണിക്കുന്ന മുഖം

കണ്ണിന്റെ സ്ഥാനത്ത് X X നല്‍കിയിട്ടുള്ള ഈ സ്‌മൈലി സാധാരണ മരിച്ച മുഖം ആയാണ് ആളുകള്‍ ഉപയോഗിക്കുന്നത്. മറ്റുചിലര്‍ക്ക് ഇതെന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവുകയുമില്ല. യഥാര്‍ത്ഥത്തില്‍ നമുക്കുണ്ടാവുന്ന അമ്പരപ്പും ഞെട്ടലും അന്ധാളിപ്പുമെല്ലാം പ്രകടിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ഇമോജി.

ആലിംഗനം ചെയ്യുന്ന ഇമോജി

ഇത് കയ്യടിക്കുന്നതിനെ (ക്ലാപ്പ്) പ്രതിനിധീകരിക്കുന്നതാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. ആ അര്‍ത്ഥത്തിലാണ് ഇത് ആളുകള്‍ ഉപയോഗിക്കുന്നതും. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ആലിംഗനം ചെയ്യുന്നതിനെ കാണിക്കുന്ന ഇമോജിയാണ്. സൗഹൃദം പ്രകടിപ്പിക്കുന്നതിനും ഊഷ്മളത പ്രകടിപ്പിക്കുന്നതിനുമെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്.

വിയര്‍പ്പോടു കൂടിയ മുഖം

ഈ ഇമോജി കരയുന്നതിനെ പ്രതിനിധീകരിക്കുന്നതാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് മാനസിക സമ്മര്‍ദ്ദം, പ്രയാസം, ക്ഷീണം അനുഭവിക്കുക തുടങ്ങിയവയെ കാണിക്കുന്നതാണ്. ഇതിലെ വെള്ളത്തുള്ളി കണ്ണുനീരിനെയല്ല വിയര്‍പ്പിനെയാണ് കാണിക്കുന്നത്.

നീണ്ട മൂക്കുള്ള മുഖം

എന്താണിതിന് അര്‍ത്ഥമെന്ന് പലരും ചിന്തിക്കുന്നുണ്ടാവും. നുണ പറയുന്നതിനെ, കാപട്യത്തെ കാണിക്കുന്നതിനാണ് ഈ ഇമോജി ഉപയോഗിക്കേണ്ടത്.

സാഷ്ടാംഗം പ്രണമിക്കുക

കാഴ്ചയില്‍ നിരാശനായിരിക്കുന്നയാളെ പോലെ തോന്നുന്നുണ്ടെങ്കിലും. യഥാര്‍ത്ഥത്തില്‍ ഇത് സാഷ്ടാംഗം നമസ്‌കരിച്ച് ക്ഷമാപണം നടത്തുന്നതിനെയോ, പ്രാര്‍ത്ഥിക്കുന്നതിനേയോ കാണിക്കുന്ന ഇമോജിയാണ്.

കൈ മുഷ്ടി

പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനോ സുഹൃത്തുക്കള്‍ തമ്മിലുള്ള ഐക്യം പ്രകടിപ്പിക്കുന്നതിനോ മുഷ്ടി കൂട്ടിയിടിക്കുന്നതിനെ കാണിക്കുന്ന ചിഹ്നമാണിത്. ഇത് പക്ഷെ മുഷ്ടി ചുരുട്ടി ഇടിക്കും എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. സമാനമായി മുഷ്ടി ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു നില്‍ക്കുന്ന ഇമോജികളും ഉണ്ട്.

ഇമോജിയുടെ അര്‍ത്ഥത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ഇമോജികള്‍ക്കെല്ലാം ഒരു പ്രഖ്യാപിത അര്‍ത്ഥമുണ്ടെങ്കിലും ആശയവിനിമയം നടത്തുന്ന വ്യക്തികള്‍ക്ക് സംസാരിച്ചുകൊണ്ടിരിക്കുന്ന വിഷയത്തെയും അവരുടെ സാഹചര്യങ്ങളും മാനസികാവസ്ഥും അടുപ്പവുമെല്ലാം കണക്കിലെടുത്ത് ഏത് രീതിയില്‍ വേണമെങ്കിലും ഇതില്‍ പല ഇമോജികളെയും ഇഷ്ടാനുസരം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇരു വ്യക്തികളും തമ്മിലുള്ള പരസ്പര ധാരണയും അടുപ്പവുമല്ലൊം ഇമോജികളുടെ വ്യാഖ്യാനത്തെ സ്വാധീനിക്കും. അടുപ്പമില്ലാത്ത ഒരാള്‍ക്ക് അയക്കുന്ന സന്ദേശത്തില്‍ 😍 😘 ഇമോജികൾ ചേര്‍ക്കുന്നതും അടുപ്പമുള്ള ഒരാള്‍ക്ക് അത് അയക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


വ്യാഖ്യാനത്തിനുള്ള സ്വാതന്ത്ര്യം ഇമോജികള്‍ നല്‍കുന്നുണ്ട്. അതായത് നല്ലരീതിയിലും മോശം രീതിയിലും വ്യാഖ്യാനിക്കപ്പെടാം. വ്യത്യസ്ത സംസ്‌കാരിക മൂല്യങ്ങളും ഇമോജികളുടെ ഉപയോഗത്തെയും അര്‍ത്ഥ വ്യാഖ്യാനത്തേയും സ്വാധീനിക്കും. അതായത് ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലുമുള്ളവര്‍ ഒരു സ്‌മൈലിയ്ക്ക് നല്‍കുന്ന വ്യാഖ്യാനത്തില്‍ വ്യത്യാസം വന്നേക്കും. അതുപോലെ വ്യത്യസ്ത വിശ്വാസ രീതികളും ഇതിനെ സ്വാധീനിക്കും. ഉദാഹരണത്തിന്
എന്ന ചിഹ്നം പുസ്തകം തുറക്കുന്നതിനെ പ്രതിധീകരിക്കുന്ന ആംഗ്യമായും, ഭിക്ഷയാചിക്കുന്നതായും ഒരു വിഭാഗം കാണുമ്പോള്‍ ചില മത വിശ്വാസികള്‍ ഇത് അവരുടെ പ്രാര്‍ത്ഥനാ രീതിയായാണ് കാണുന്നത്.

😤 ചിഹ്നം അമേരിക്കയില്‍ ദേഷ്യവും കലിയും പ്രകടിപ്പിക്കുന്നതാണെങ്കില്‍ ജപ്പാനില്‍ അത് ജയം, വിജയാഘോഷം എന്നിവയെ എല്ലാം പ്രകടിപ്പിക്കുന്നതാണ്.

Content Highlights: Emojis meanings uses

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented