പ്രതീകാത്മക ചിത്രം | photo: AP
20 കോടി ട്വിറ്റര്‍ ഉപയോക്താക്കളുടെ ഇ-മെയില്‍ വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ ഇ-മെയില്‍ ഐ.ഡി ഒരു ഓണ്‍ലൈന്‍ ഹാക്കിങ് പ്ലാറ്റ്ഫോമില്‍ വില്പനയ്ക്കെത്തിയെന്നും വിവരങ്ങളുണ്ട്.
സംഭവത്തില്‍ ട്വിറ്റര്‍ ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സെക്യൂരിറ്റി റിസേര്‍ച്ചറായ അലന് ഗാല്‍ ലിങ്ക്ഡ്ഇന്‍ അക്കൗണ്ടിലൂടെയാണ് ഈ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഇ-മെയില്‍ ഐ.ഡിക്ക് പുറമെ ഉന്നതരുടെ ഫോണ്‍ നമ്പറുകളും ചോര്‍ന്നിട്ടുണ്ടെന്നാണ് ഗാല്‍ ചൂണ്ടിക്കാട്ടുന്നത്. ഇസ്രായേല്‍ സൈബര്‍ സെക്യൂരിറ്റി-മോണിറ്ററിങ് സ്ഥാപനമായ ഹഡ്സണ്‍ റോക്കിന്റെ സഹസ്ഥാപകന്‍ കൂടിയാണ് അലന് ഗാല്‍.
സുപ്രധാന വെളിപ്പെടുത്തലില്‍ ഉണ്ടായിട്ടും ട്വിറ്റര്‍ പ്രതികരിക്കാത്തതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്കും സംഭവത്തില്‍ മൗനം തുടരുകയാണ്.
Content Highlights: Email address of 200 million Twitter users leaked online says report
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..