ട്വിറ്റര്‍ ആസ്ഥാനത്ത് 'വാഷ് ബേസിനുമായി' ഇലോണ്‍ മസ്‌കിന്റെ സന്ദര്‍ശനം


Screengrab: Elon Musk

ഇലോണ്‍ മസ്‌ക് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ച. ട്വിറ്ററിന്റെ ആസ്ഥാനത്ത് ഒരു സിങ്ക് (Sink) കയ്യിലെടുത്തുകൊണ്ടാണ് അദ്ദേഹം ഓഫീസിലേക്ക് വരുന്നത്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ ഇടപാട് വെള്ളിയാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന ഡെലവേര്‍ കോടതി ഉത്തരവ് നിലനില്‍ക്കെയാണ് മസ്‌കിന്റെ ഈ പ്രവൃത്തി.

വെള്ളിയാഴ്ചയോടെ തന്നെ 4400 കോടി ഡോളറിന്റെ ഇടപാട് പൂര്‍ത്തിയാക്കാനാണ് മസ്‌കിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപാടിന് വേണ്ടി നിക്ഷേപം വാഗ്ദാനം ചെയ്തവരെ ഇക്കാര്യം മസ്‌ക് അറിയിച്ചിട്ടുണ്ട്.



'Entering Twitter HQ - let that sink in' എന്ന കുറിപ്പാണ് മസ്‌ക് വീഡിയോയ്ക്ക് നല്‍കിയിട്ടുള്ളത്.

വ്യവസായ രംഗത്ത് 'കിച്ചന്‍ സിങ്കിങ്' എന്നൊരു പ്രയോഗമുണ്ട്. ഒരു കമ്പനിയില്‍ പെട്ടെന്നുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടി അതിവേഗമാക്കുന്നതിനെയാണോ മസ്‌ക് ഈ വീഡിയോയിലൂടെ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. തന്റെ ട്വിറ്റര്‍ ബയോയില്‍ ' ചീഫ് ട്വിറ്റ്' എന്ന് മാറ്റിയിട്ടുണ്ട്.

കമ്പനിയില്‍ വലിയ മാറ്റങ്ങള്‍ വേണമെന്നാണ് മസ്‌ക് പറയുന്നത്. തൊഴിലാളികളെ പിരിച്ചുവിടുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഏറ്റെടുക്കലിന് പിന്നാലെ ഉണ്ടായേക്കും.

ആസ്ഥാനത്തെത്തിയ മസ്‌ക് ട്വിറ്റര്‍ അധികാരികളുമായി കൂടിക്കാഴ്ച നടത്തിയോ എന്ന് വ്യക്തമല്ല. സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനമാണ് അദ്ദേഹം സന്ദര്‍ശിച്ചത്.

Content Highlights: Elon Musk visits Twitter carrying sink

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented