ട്വിറ്റർ ഓഫീസ് | photo: afp
താമസിയാതെ തന്നെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ട്വിറ്ററില്‍ ദൈര്‍ഘ്യമേറിയ ലേഖനങ്ങള്‍ എഴുതാന്‍ സാധിച്ചേക്കും. കമ്പനി മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 10000 ക്യാരക്ടറുകളില്‍ ട്വീറ്റ് പങ്കുവെക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍ എന്ന് അദ്ദേഹം പറഞ്ഞു.
പലപ്പോഴും തങ്ങളുടെ ഫോളോവര്‍മാരുമായി വിശദമായി കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്വിറ്ററിലെ ക്യാരക്ടര്‍ പരിമിതി വലിയൊരു തടസമാവാറുണ്ട്. പുതിയ മാറ്റം അവര്‍ക്ക് ആശ്വാസകരമാവും.
നിലവില്‍ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് 4000 ക്യാരക്ടര്‍ പരിധിയില്‍ ട്വീറ്റ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. സാധാരണ ഉപഭോക്താക്കള്‍ക്ക് 280 ക്യാരക്ടര്‍ പരിധിയില്‍ മാത്രമേ ട്വീറ്റ് ചെയ്യാനാവൂ.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 10000 ക്യാരക്ടര്‍ പരിധിയില്‍ ലേഖനം എഴുതാനുള്ള സൗകര്യം ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന് കീഴില്‍ തന്നെയാണോ അതോ എല്ലാവര്‍ക്കുമായി ലഭിക്കുമോ എന്ന് വ്യക്തമല്ല. എങ്കിലും ഇത് സബ്‌സ്‌ക്രിപ്ഷന് കീഴില്‍ തന്നെ വരാനാണ് സാധ്യത.
Content Highlights: elon musk, twitter
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..