ഏഴ് ദിവസവും 12 മണിക്കൂര്‍ ജോലി, പിരിച്ചുവിടല്‍ ഭീഷണി ; ട്വിറ്ററില്‍ മസ്‌കിന്റെ 'കളികള്‍' തുടരുന്നു


ഹെയ്ഡി ക്ലമിൻരെ 21-ാം ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത ഇലോൺ മസ്ക്| Photo: Gettyimages

ട്വിറ്റര്‍ ഏറ്റെടുത്ത ഇലോണ്‍മസ്‌ക് തന്റെ സ്വതസിദ്ധമായ ശൈലി അവിടെയും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ രീതികളോട് ഇണങ്ങുന്നവര്‍മാത്രം കമ്പനിയില്‍ മതിയെന്ന താല്‍പര്യമാണുള്ളതെന്ന് വ്യക്തമാക്കുന്ന നടപടികളാണ് മസ്‌ക് സ്വീകരിച്ചുവരുന്നത്. ട്വിറ്ററില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന മസ്‌കിന്റെ പ്രഖ്യാപനം ജീവനക്കാര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ജീവനക്കാരോട് ആഴ്ചയില്‍ എല്ലാ ദിവസവും ജോലിക്ക് വരാനും പ്രതിദിനം 12 മണിക്കൂര്‍ നേരം ജോലി ചെയ്യാനും നിര്‍ദേശിച്ചിരിക്കുകയാണ് മസക്. അതിന് സാധിക്കാത്തവരെ പുറത്താക്കുമെന്ന മുന്നറിയിപ്പും മസ്‌ക് നല്‍കുന്നു.ട്വിറ്റര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അധിക സമയം ജോലി ചെയ്യാനാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ബന്ധപ്പെട്ട മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചില ജീവനക്കാര്‍ക്ക് മാത്രമാണ് ജോലിസമയം വര്‍ധിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം.

ട്വിറ്ററിലെ വെരിഫിക്കേഷന്‍ പ്രക്രിയയില്‍ മാറ്റം കൊണ്ടുവരാനും ബ്ലൂ ടിക്ക് ഉള്‍പ്പടെയുള്ള വെരിഫിക്കേഷന്‍ നടപടിക്ക് ഉപഭോക്താക്കളില്‍ നിന്ന് പ്രതിമാസ വരിസംഖ്യ പിരിക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മസ്‌ക് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഈ സംവിധാനം ഒരുക്കാന്‍ നവംബര്‍ ഏഴ് വരെയാണ് ജീവനക്കാര്‍ക്ക് സമയം നല്‍കിയിരിക്കുന്നത്. അതിന് സാധിച്ചില്ലെങ്കില്‍ പുറത്താക്കുമെന്നും മസ്‌ക് ഭീഷണി ഉയര്‍ത്തുന്നു. മറ്റ് ജോലികള്‍ക്കും നവംബര്‍ ആദ്യ ആഴ്ചകള്‍ തന്നെയാണ് സമയ പരിധിയിയായി ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.

അധിക സമയം ജോലി ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴും അതിന് പണം ആവശ്യപ്പെടാനും, അധിക സമയ ജോലിക്ക് പകരം ഒഴിവ് സമയം അനുവദിക്കാനും ജോലി സുരക്ഷ സംബന്ധിച്ചും സംസാരിക്കാന്‍ ജീവനക്കാര്‍ക്ക് അനുവാദമില്ല. എതിര്‍പ്പുകള്‍ നേരിടാന്‍ 50 ശതമാനം പേരെയും പിരിച്ചുവിടുമെന്ന ഭീഷണി മസ്‌ക് മുഴക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

Content Highlights: Elon Musk twitter employees Work 12 hours a day, 7 days a week or get fired

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented