ട്വിറ്റര്‍ ബ്ലൂ ടിക്കിന് മാസം 8 ഡോളർ; പരാതിയുള്ളവര്‍ പരാതി തുടര്‍ന്നോളൂ എന്ന് മസ്‌ക്


ഫയൽ ചിത്രം| എ.എഫ്.പി

ട്വിറ്റര്‍ ബ്ലൂ ടിക്ക് സേവനത്തിന് മാസം എട്ട് ഡോളര്‍ ഈടാക്കുമെന്ന് മസ്‌ക്. വെരിഫൈഡ് ബാഡ്ജ് ഉള്‍പ്പടെയാണ് ഈ പാക്കേജ്. ഇലോണ്‍ മസ്‌ക് തന്നെയാണ് നിരക്ക് പ്രഖ്യാപിച്ചത്. സേവനത്തില്‍ നിന്നുള്ള സമ്പാദ്യ മാര്‍ഗങ്ങള്‍ പരിഷ്‌കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. മാത്രവുമല്ല പരസ്യത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും മസ്‌ക് ലക്ഷ്യമിടുന്നു.

'ബ്ലൂടിക്ക് ഉള്ളവരെയും ഇല്ലാത്തവരെയും പ്രമാണിമാരും ദാസന്മാരുമായി കാണുന്ന നിലവിലെ സംവിധാനം അസംബന്ധമാണ്. ജനം ശക്തരാവട്ടെ! ബ്ലു ടിക്കിന് ഇനി പ്രതിമാസം എട്ട് ഡോളര്‍,' മസ്‌ക് തന്റെ ട്വീറ്റില്‍ പറഞ്ഞു.



ഇതുവരെ പ്രമുഖരും ശ്രദ്ധേയരുമായ ആളുകള്‍ക്ക് മാത്രമാണ് വെരിഫൈഡ് ബാഡ്ജ് ആയ ബ്ലൂ ടിക്ക് നല്‍കിയിരുന്നത്. എന്നാല്‍ മസ്‌കിന്റെ പുതിയ പ്ലാനിലൂടെ മാസം എട്ട് ഡോളറിന് ആര്‍ക്കും വെരിഫിക്കേഷനും ബ്ലൂ ടിക്ക് ബാഡ്ജും ഒപ്പം ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്റെ ഭാഗമായുള്ള അധിക ഫീച്ചറുകളും ആസ്വദിക്കാനാവും.

അതേസമയം ഒരോ രാജ്യത്തെയും ജനങ്ങളുടെ ശേഷി അനുസരിച്ച് ഈ നിരക്കില്‍ മാറ്റം വരും. അതായത് എട്ട് ഡോളറിന് തുല്യമായ 662 രൂപ ആയേക്കില്ല ഇന്ത്യയില്‍. അതില്‍ കുറവുണ്ടാവാം.

റിപ്ലൈ, മെന്‍ഷന്‍, സെര്‍ച്ച് എന്നിവയില്‍ ബ്ലൂ ടിക്ക് ലഭിച്ച അക്കൗണ്ടുകള്‍ക്ക് പ്രാമുഖ്യം ലഭിക്കും. ദൈര്‍ഘ്യമേറിയ വീഡിയോകളും ഓഡിയോകളും പങ്കുവെക്കാന്‍ ഇവര്‍ക്ക് സാധിക്കും.

നേരത്തെ പ്രതിമാസം 19.99 ഡോളര്‍ നിരക്കില്‍ വെരിഫിക്കേഷന്‍ സംവിധാനം അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് കൃത്യമായ നിരക്ക് പ്രഖ്യാപിച്ച് മസ്‌ക് രംഗത്തെത്തിയത്.

തങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള പ്രസാധകര്‍ക്ക് ഒരു പേവാള്‍ ബൈപ്പാസ് ഒരുക്കും. ഒപ്പം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം ലഭിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.


Content Highlights: elon musk twitter blue rate

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented