ഇലോൺ മസ്ക് | photo: afp
ടെക് ലോകത്ത് ശ്രദ്ധ നേടുകയാണ് ഓപ്പണ്‍ എ.ഐയുടെ 'ചാറ്റ്ജിപിറ്റി' (ChatGPT) എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ട്. സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്കെല്ലാം ലളിതമായ ഉത്തരം നല്കാന് പ്രാപ്തമാണ് ഈ ചാറ്റ്ബോട്ട്.
ദീര്‍ഘമായ ലേഖനങ്ങള്‍ എഴുതാനും കണക്കിലെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കാനുമൊക്കെയുള്ള കഴിവ് ചാറ്റ്ജിപിറ്റിക്കുണ്ട്. ഭാവിയില്‍ ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ട് വന്‍സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷകള്‍.
ഇപ്പോഴിതാ 'ചാറ്റ്ജിപിറ്റി'യെക്കുറിച്ച് രസകരമായ ട്വീറ്റുമായി എത്തിയിരിക്കുകയാണ് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്. 'പുതിയ ലോകത്ത് ഹോംവര്‍ക്കുകള്‍ക്ക് ഗുഡ്ബൈ' എന്ന് മസ്ക് ട്വീറ്റ ചെയ്തു.
ഹോംവര്‍ക്കുകള്‍ ചെയ്യാന്‍ ചാറ്റ്ജിപിറ്റി ഉപയോഗിച്ചുവെന്ന് ആരോപിച്ച് ന്യൂയോര്‍ക്കിലെ ചില സ്കൂളുകളില്‍ ഈ ചാറ്റ്ബോട്ട് നിരോധിച്ചുവെന്ന വാര്‍ത്തകളോട്
പ്രതികരിക്കുകയായിരുന്നു മസ്ക്. ഇതിന് മറുപടിയായി 'ഇതൊരു പുതിയ ലോകമാണ്, ഗുഡ്ബൈ ഹോംവര്‍ക്ക്' എന്ന് മസ്ക് കുറിച്ചു.
സ്കൂളിലെ സിസ്റ്റത്തിലും നെറ്റ്വര്‍ക്കിലും മാത്രമാണ് ചാറ്റ്ജിപിറ്റി ഉപയോഗിക്കാന്‍ സാധിക്കാത്തതെന്നും വിദ്യാര്‍ഥികള്‍ക്ക് സ്വന്തം കമ്പ്യൂട്ടറുകളില്‍ ഈ സേവനം ഉപയോഗിക്കുന്നതില്‍ തടസമില്ലെന്നുമാണ് അധികൃതരുടെ വാദം.
അതേസമയം, ചാറ്റ്ജിപിറ്റിക്ക് സമാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റബോട്ട് നിര്‍മിക്കാന്‍ ചില കമ്പനികള്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന് കടുത്ത വെല്ലുവിളിയായി ഈ ചാറ്റബോട്ട് മാറുമെന്നും വാദങ്ങളുണ്ട്. ചാറ്റ്ജിപിറ്റി തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയും വിദഗ്ദര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
Content Highlights: Elon Musk tweet about AI-backed ChatGPT
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..