ട്വിറ്റര്‍ ജീവനക്കാരെ നേരിട്ട് കാണാന്‍ ഇലോണ്‍ മസ്‌ക്; ചോദ്യങ്ങള്‍ക്ക് മറുപടി പറയും


ട്വിറ്ററിലെ ആകെ ഉപഭോക്താക്കളില്‍ അഞ്ച് ശതമാനം മാത്രമാണ് വ്യാജ അക്കൗണ്ടുകള്‍ ഉള്ളതെന്ന കമ്പനിയുടെ വാദത്തെ ചോദ്യം ചെയ്ത് മസ്‌ക് രംഗത്തെത്തിയിരുന്നു.

Photo: Gettyimages

ലോണ്‍ മസ്‌ക് ആദ്യമായി ട്വിറ്റര്‍ ജീവനക്കാരുമായി സംസാരിക്കുന്നു. കമ്പനിയിലെ ജീവനക്കാര്‍ മുഴുവന്‍ പങ്കെടുക്കുന്ന ഒരു യോഗത്തിലാണ് മസ്‌ക് സംസാരിക്കുക. ട്വിറ്റര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം ആദ്യമായാണ് ട്വിറ്റര്‍ ജീവനക്കാരുമായി സംസാരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് യോഗം നടക്കുക. ട്വിറ്റര്‍ ജീവനക്കാരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയും.

ഏപ്രിലില്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം വന്നത് മുതല്‍ തന്നെ ഏറെ വിവാദങ്ങള്‍ക്കിടയിലാണ് ട്വിറ്റര്‍. ഇലോണ്‍ മസ്‌കിന്റെ വരവ് കമ്പനിയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് ഒരു പക്ഷത്തിന്റെ വാദം. എന്നാല്‍ ട്വിറ്ററില്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനം സാധ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മസ്‌കിന്റെ വരവ്. ജീവനക്കാര്‍ക്കിടയിലും ഇലോണ്‍ മസ്‌കിനോട് അനിഷ്ടമുണ്ട്.

ട്വിറ്ററിലെ ആകെ ഉപഭോക്താക്കളില്‍ അഞ്ച് ശതമാനം മാത്രമാണ് വ്യാജ അക്കൗണ്ടുകള്‍ ഉള്ളതെന്ന കമ്പനിയുടെ വാദത്തെ ചോദ്യം ചെയ്ത് മസ്‌ക് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ നല്‍കാന്‍ കമ്പനി വിസമ്മതിച്ചതോടെയാണ് ഉപഭോക്താക്കളുടെ എണ്ണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ കണക്കുകള്‍ മസ്‌ക് ചോദ്യം ചെയ്തത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെങ്കില്‍ ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന് പിന്‍മാറുമെന്നും മസ്‌ക് ഭീഷണി മുഴക്കി. ഇതേ തുടര്‍ന്ന് സ്പാം അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാം എന്ന് ട്വിറ്റര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ഈ കോലാഹലങ്ങള്‍ ഒന്നടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് മസ്‌ക് ഭാവി കമ്പനിയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കാനൊരുങ്ങുന്നത്.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Content Highlights: Elon Musk to address Twitter staff for first time

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented