ട്വിറ്റർ വാങ്ങാൻ ഫണ്ട് വേണം, പെർഫ്യൂം വാങ്ങി സഹായിക്കണമെന്ന് ഇലോൺ മസ്ക്


Elon Musk | Photo: Gettyimages, Illustration: Mbi

തുടക്കത്തില്‍ അല്‍പ്പം മടി കാണിച്ചെങ്കിലും ഇപ്പോള്‍ വീണ്ടും ട്വിറ്റര്‍ വാങ്ങാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്‌ക്. അതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച ഒരു ട്വീറ്റ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. തന്റെ ഉടമസ്ഥതയിലുള്ള ബേണ്‍ട് ഹെയര്‍ (Burnt Hair) പെര്‍ഫ്യൂം വാങ്ങണം എന്നും എങ്കില്‍ തനിക്ക് ട്വിറ്റര്‍ വാങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

ഇലോണ്‍ മസ്‌ക് പുതിയതായി ആരംഭിച്ച അവതരിപ്പിച്ച ഉല്‍പ്പന്നമാണ് ബേണ്‍ട് ഹെയര്‍ പെര്‍ഫ്യൂം. മസ്‌കിന്റെ ബോറിങ് കമ്പനി വെബ്‌സൈറ്റില്‍ ഇത് വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്.'ബേണ്‍ട് ഹെയര്‍' എന്ന് പേരിട്ടിരിക്കുന്ന പുതിയ സുഗന്ധസംരംഭത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പതിനായിരത്തോളം കുപ്പികള്‍ വിറ്റുപോയതായും മസ്‌ക് അവകാശപ്പെട്ടു.

100 ഡോളര്‍ (8,400 രൂപ) ആണ് ഒരു കുപ്പിക്ക് വില. ഇത് ക്രിപ്റ്റോകറന്‍സി ഉപയോഗിച്ചും ഗൂഗിള്‍ പേ വഴിയും വാങ്ങാം. പുതിയ സംരംഭത്തെപ്പറ്റി സൂചിപ്പിക്കാന്‍ ട്വിറ്റര്‍ ബയോയില്‍ 'പെര്‍ഫ്യൂം സെയില്‍സ്മാന്‍' എന്നും മസ്‌ക് കുറിച്ചിട്ടുണ്ട്. മറ്റൊന്നിനോടും താരതമ്യം ചെയ്യാനാവാത്ത ഉത്പന്നമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ ട്വീറ്റില്‍ പറഞ്ഞത് പോലെ ട്വിറ്റര്‍ വാങ്ങുന്നതിനുള്ള ഫണ്ട് സ്വരൂപിക്കാനാണോ ഈ കച്ചവടം എന്ന് വ്യക്തമല്ല. ട്വിറ്റര്‍ മേധാവി പരാഗ് അഗ്രവാളുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഷെയറിന് 54.20 ഡോളര്‍ വെച്ച് 4400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുമെന്നാണ് മസ്‌ക് ഏറ്റിരിക്കുന്നത്. നേരത്തെ ഏറ്റെടുക്കലില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള കോടതി നടപടികള്‍ നടക്കുന്നതിനിടെയാണ് വീണ്ടും മസ്‌ക് തീരുമാനം മാറ്റിയത്.

Content Highlights: elon musk started perfume sale burnt hair business

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented