ട്വിറ്റര്‍ മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തലുകള്‍ തന്റെ പിന്‍മാറ്റം ശരിവെക്കുന്നു- മസ്‌ക്


ട്വിറ്റര്‍ ലയന കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി മസ്‌കിന് തെളിയിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം 100 കോടി ഡോളര്‍ നല്‍കിയാലെ കരാര്‍ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.

Elon Musk | Photo: Gettyimages

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിലെ മുന്‍ ജീവനക്കാരനായ പീറ്റര്‍ മഡ്ജ് സാറ്റ്‌കോയുടെ വെളിപ്പെടുത്തലുകള്‍ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള 4400 കോടി ഡോളറിന്റെ കരാറില്‍ നിന്ന് പിന്‍മാറാനുള്ള തന്റെ തീരുമാനത്തെ ശരിവെക്കുന്നതാണെന്ന് ഇലോണ്‍ മസ്‌ക്.

യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ നല്‍കിയ പുതിയ കത്തിലാണ് മസ്‌കിന്റെ നിയമകാര്യ സംഘം സാറ്റ്‌കോയുടെ ആരോപണങ്ങളും ചൂണ്ടിക്കാണിച്ചത്. സാറ്റ്കോയുടെ ആരോപണങ്ങള്‍ ശരിയാണെങ്കില്‍, 'ലയന കരാറിലെ ഇനിപ്പറയുന്ന വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചുവെന്ന് തെളിയിക്കുന്നു, അതുവഴി അതിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി ലയന ഉടമ്പടി അവസാനിപ്പിക്കാനുള്ള അവകാശം മസ്‌ക് വിഭാഗത്തിന് നല്‍കുന്നു' എന്ന് മസ്‌കിന്റെ നിയമ സംഘം പറഞ്ഞു.

ട്വിറ്റര്‍ ലയന കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി മസ്‌കിന് തെളിയിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം 100 കോടി ഡോളര്‍ നല്‍കിയാലെ കരാര്‍ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.

ജൂലായില്‍ കരാറില്‍ നിന്നുള്ള പിന്‍മാറ്റം അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്്ഇസിയ്ക്ക് നല്‍കിയ കത്തില്‍ ട്വിറ്റര്‍ അതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ കണക്കുകളിലൂടെയും രേഖകളിലൂടെയും കമ്മീഷനെ കബളിപ്പിച്ചുവെന്ന് മസ്‌ക് ആരോപിച്ചിരുന്നു.

പുതിയ കത്തിലും ഇതേ ആരോപണങ്ങള്‍ ആവര്‍ത്തിച്ച മസ്‌ക്. ട്വിറ്ററിലെ മുന്‍ സുരക്ഷാ ജീവനക്കാരനായ സാറ്റ്‌കോയുടെ വെളിപ്പെടുത്തലുകള്‍ കൂടി അധിക തെളിവായി പരാമര്‍ശിച്ചു.

ട്വിറ്ററിലെ ഉപഭോക്തൃ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും ബോട്ട് അക്കൗണ്ടുകളുടെ യഥാര്‍ത്ഥ എണ്ണം സബന്ധിച്ചും കമ്പനി അധികാരികളെ കബളിപ്പിച്ചുവെന്നായിരുന്നു സാറ്റ്‌കോയുടെ വെളിപ്പെടുത്തല്‍.

ഇതിന്റെ പശ്ചാത്തലത്തില്‍ ട്വിറ്റര്‍ ഏറ്റെടുക്കലില്‍ നിന്ന് പിന്‍മാറിയ മസ്‌കും ട്വിറ്ററും തമ്മില്‍ നടക്കുന്ന കേസില്‍ സാറ്റ് കോയും കോടതിയില്‍ ഹാജരാവും. ട്വിറ്ററിലെ സാറ്റ്‌കോയുടെ ജോലിയെ സംബന്ധിച്ചും ട്വിറ്ററിലുള്ള ഓഹരികള്‍ സംബന്ധിച്ചും കോടതി പരിശോധിക്കും. സെപ്റ്റംബര്‍ 13 ന് സാറ്റ്‌കോ യുഎസ് കോണ്‍ഗ്രസിന് മുമ്പാകെയും ഹാജരാവും.

Content Highlights: elon musk says Whistleblower's testimony justifies move to kill Twitter deal

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented