Photo: Gettyimages
ട്വിറ്റര്‍ ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ ട്വിറ്റര്‍ യൂറോപ്യന്‍ യൂണിയന്റെ ഉള്ളടക്ക നിയമങ്ങള്‍ പാലിക്കുമെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു.
തിങ്കളാഴ്ച ടെക്സാസില്‍ വെച്ച് ഇലോണ്‍ മസ്കുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ തങ്ങള്‍ക്കിരുവര്‍ക്കും യാതൊരു വിധ എതിരഭിപ്രായങ്ങളും ഉണ്ടായിരുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ ഇന്റേണല്‍ മാര്‍ക്കറ്റ് കമ്മീഷണറായ തിയറി ബ്രെട്ടന്‍ പറഞ്ഞു.
സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന നിലപാടുകാരനാണ് മസ്ക്. ട്വിറ്റര്‍ ആളുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ നിരന്തരം വിമര്‍ശിച്ചിരുന്നയാളാണ് അദ്ദേഹം. എല്ലാ വിഭാഗക്കാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന് അദ്ദേഹം വാദിക്കുന്നു.
Also Read
ട്വിറ്ററിന്റെ ഉടമസ്ഥാവകാശം മാറിയാലും യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ ഉള്ളടക്ക നിയമങ്ങള്‍ പാലിക്കണം എന്ന് ബ്രെട്ടന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബ്രെട്ടന്‍ പറഞ്ഞ എല്ലാം താന്‍ അംഗീകരിക്കുന്നുവെന്നും. നമ്മള് ഒരേ രേഖയില്‍ സഞ്ചരിക്കുന്നവരാണെന്നാണ് തനിക്ക് തോന്നുന്നത് എന്നും ടെക്സാസില്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മസ്ക് പറഞ്ഞു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യൂറോപ്യന്‍ യൂണിയന് ഡിജിറ്റല്‍ സര്‍വീസസ് ആക്റ്റിന് അംഗീകാരം നല്‍കിയിരുന്നു. ഭീകരവാദ ഉള്ളടക്കങ്ങള്‍, വിദ്വേഷ പ്രസംഗം ഉള്‍പ്പടെയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചാരണം തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം.
അല്‍ഗൊരിതം സുതാര്യമായിരിക്കണം എന്നും പ്ലാറ്റ്ഫോണുകളില്‍ നിന്ന് ആളുകളെ വിലക്കുന്നതിന് കമ്പനികള്‍ക്ക് സ്ഥിരമായൊരു നിയമം വേണമെന്നുമുള്ള യൂറോപ്യന്‍ യൂണിയന് നിലപാടിനോട് അനുകൂലമാണ് ഇലോണ്‍ മസ്ക്.
Content Highlights: Elon Musk, Twitter, European Union
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..