Photo: AFP
ട്വിറ്ററില്‍ പുതിയ ചില സൗകര്യങ്ങള്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌കും കൂട്ടരും. ഇനി മുതല്‍ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് പരസ്പരം വീഡിയോ കോളും വോയ്‌സ് കോളും ചെയ്യാന്‍ സാധിക്കും. ഇതോടൊപ്പം ഡയറക്ട് മെസേജ് സംവിധാനത്തില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചു. മസ്‌ക് തന്നെയാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.
ട്വിറ്റര്‍ 2.0 ദി എവരിതിങ് ആപ്പ് എന്ന പേരില്‍ തന്റെ ഭാവി പദ്ധതികള്‍ മസ്‌ക് കഴിഞ്ഞ വര്‍ഷം തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്‍ക്രിപ്ഷനോടുകൂടിയ ഡയറക്ട് മെസേജ്, ദൈര്‍ഘ്യമേറിയ ട്വീറ്റുകള്‍, പേമെന്റ് സൗകര്യം എന്നിവയെല്ലാം അതില്‍ പെടും.
ഉപഭോക്താക്കള്‍ക്ക് വോയ്‌സ് കോളും വീഡിയോകോളും ചെയ്യാനുള്ള സൗകര്യം ട്വിറ്ററിലുണ്ടാവുമെന്നും ലോകത്തെവിടെയുള്ള ആളുമായും ഫോണ്‍ നമ്പര്‍ പങ്കുവെക്കാതെ തന്നെ സംസാരിക്കാന്‍ ഉപഭോക്താക്കല്‍ക്ക് സാധിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം.
ബുധനാഴ്ചമുതല്‍ തന്നെ ട്വിറ്ററില്‍ എന്‍ക്രിപ്റ്റഡ് മെസേജിങ് സൗകര്യം ലഭ്യമാവുമെന്ന് മസ്‌ക് വ്യക്തമാക്കി. എന്നാല്‍ കോളുകള്‍ എന്‍ക്രിപ്റ്റഡ് ആണോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
എതിരാളികളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ വളരെ മുമ്പ് തന്നെ ഈ സൗകര്യങ്ങള്‍ ലഭ്യമാക്കിയിരുന്നു.
അതേസമയം, വാട്‌സാപ്പ് മെസേജിങ് ആപ്ലിക്കേഷനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ എന്‍ക്രിപ്റ്റഡ് മെസേജിങും വീഡിയോ/വോയ്‌സ് കോള്‍ സൗകര്യവും മസ്‌ക് പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ട്വിറ്ററിലെ എഞ്ചിനീയറായ ഫോഡ് ഡാബിരിയാണ് വാട്‌സാപ്പ് ആപ്ലിക്കേഷന്‍ രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണമുയര്‍ത്തി രംഗത്തുവന്നത്. വാട്‌സാപ്പിനെ വിശ്വസിക്കരുതെന്ന ട്വീറ്റുമായി ഇലോണ്‍ മസ്‌കും ഈ ആരോപണത്തിന് പിന്തുണ നല്‍കി രംഗത്തെത്തി.
Content Highlights: elon musk says Twitter to soon allow calls, encrypted messaging
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..