യുക്രൈനില്‍ സ്റ്റാര്‍ലിങ്കിന് പണം ചിലവാക്കുന്നത് തുടരുമെന്ന് മസ്‌ക്


Elon Musk | Photo: Gettyimages

യുക്രൈനില്‍ സ്റ്റാര്‍ലിങ്കിന് വേണ്ടി പണം ചിലവാക്കുന്നത് സ്‌പേസ് എക്‌സ് തുടരുമെന്ന് ഇലോണ്‍ മസ്‌ക്. അതൊരു 'നല്ലപ്രവൃത്തി'യാണെന്നും അദ്ദേഹം പറയുന്നു. ഒരു ദിവസം മുമ്പാണ് യുക്രൈനില്‍ സ്റ്റാര്‍ലിങ്കിന് വേണ്ടി അനിശ്ചിതകാലത്തേക്ക് പണം ചിലവാക്കാനാവില്ലെന്ന് പറഞ്ഞ് മസ്‌ക് രംഗത്തെത്തിയത്.

'മറ്റ് കമ്പനികള്‍ക്ക് കോടിക്കണക്കിന് നികുതിദായകരില്‍ നിന്നുള്ള പണം ലഭിക്കുമ്പോഴും സ്റ്റാര്‍ലിങ്കിന് ഇപ്പോഴും പണം നഷ്ടപ്പെടുന്നുണ്ടെങ്കിലും, ഞങ്ങള്‍ യുക്രെയ്ന്‍ സര്‍ക്കാരിന് സൗജന്യമായി ധനസഹായം നല്‍കും.' മസ്‌ക് ട്വീറ്റ് ചെയ്തു.



റഷ്യയില്‍ നിന്ന് കടുത്ത ആക്രമണം നേരിടുന്ന പശ്ചാത്തലത്തില്‍ പരമ്പരാഗത ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി തകരാറിലായതോടെയാണ് ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും വേണ്ടി യുക്രൈനില്‍ സ്റ്റാര്‍ലിങ്ക് സേവനം ആരംഭിച്ചത്.

എന്നാല്‍ അനിശ്ചിതകാലത്തേക്ക് ഈ ഫണ്ടിങ് സാധ്യമല്ലെന്നും യുഎസ് ഇതിനായി പണം അനുവദിക്കണം എന്നും ആവശ്യപ്പെട്ട് മസ്‌ക് രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഈ നിലപാട് പെട്ടെന്ന് മാറ്റുകയായിരുന്നു അദ്ദേഹം.

'നല്ലപ്രവൃത്തികളൊന്നും ശിക്ഷിക്കപ്പെടാതിരിക്കുന്നില്ല' എന്ന് ഒരു ട്വിറ്റര്‍ ഉപഭോക്താവ് പ്രതികരിച്ചപ്പോള്‍, 'അങ്ങനെയാണെങ്കിലും, നമ്മള്‍ ഇനിയും നല്ല പ്രവൃത്തികള്‍ ചെയ്യണം' എന്ന് അദ്ദേഹം മറുപടി നല്‍കി.


Content Highlights: Elon Musk says SpaceX will keep funding Starlink in Ukraine

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented