Elon Musk | Photo: Mathrubhumi
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മിഡിയാ സേവനമായ ട്വിറ്ററിനെ ഏറ്റെടുത്തതിന് പിന്നാലെ പുതിയ ലക്ഷ്യം പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്ക്. അടുത്തതായി താന്‍ വാങ്ങാന്‍ പോവുന്നത്, കൊക്കകോളയെ ആണെന്നാണ് പ്രഖ്യാപനം.
കൊക്കെയ്ന്‍ തിരികെ ചേര്‍ക്കാന്‍ വേണ്ടി അടുത്തതായി വാങ്ങാന്‍ പോവുന്നത് കൊക്കക്കോളയെ ആണ് എന്നായിരുന്നു ട്വീറ്റ്.
പിന്നാലെ തന്നെ മറ്റൊരു ട്വീറ്റ്കൂടി അദ്ദേഹം പങ്കുവെച്ചു. ഇപ്പോള്‍, ഞാന്‍ മക്ക്‌ഡൊണാള്‍ഡ് വാങ്ങാന്‍ പോവുകയാണ് എന്നിട്ട് എല്ലാ ഐസ് ക്രീം മെഷീനുകളും ശരിയാക്കും. എന്ന പഴയൊരു ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആയിരുന്നു അതില്‍.
'കേള്‍ക്കൂ, എനിക്ക് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയില്ല' എന്നും അതിനൊപ്പം നല്‍കിയ കുറിപ്പില്‍ മസ്‌ക് പറഞ്ഞു.
ട്വിറ്ററിനെ മസ്‌ക് വാങ്ങിയതിന് ശേഷം അദ്ദേഹം എങ്ങോട്ടാണ് കമ്പനിയെ നയിക്കാന്‍ പോവുന്നത് എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഈ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ ട്വീറ്റുകള്‍ എന്നതും ശ്രദ്ധേയം.
ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അദ്ദേഹം തിരികെ കൊണ്ടുവന്നേക്കും എന്ന ആരോപണം ഉണ്ട്. ട്വിറ്ററില്‍ നിയമ വിധേയമായി എന്തും പറയാമെന്ന സാഹചര്യം വേണമെന്നും അദ്ദേഹം വാദിക്കുന്നു.
തുടക്കകാലത്ത് കൊക്കക്കോളയിലെ ഒരു ചേരുവയായിരുന്നു ഇന്ന് മയക്കുമരുന്നായി കണക്കാക്കുന്ന കൊക്കെയ്ന്‍. അക്കാലത്ത് കൊക്കെയ്‌നിന് നിരോധനം ഉണ്ടായിരുന്നില്ല. പിന്നീട് അത് ചേരുവയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
ട്വിറ്റര്‍ ഒരിക്കല്‍ ഒഴിവാക്കിയതെല്ലാം മസ്‌ക് തിരികെ കൊണ്ടുവന്നേക്കുമെന്ന ആരോപണത്തെ കളിയാക്കിക്കൊണ്ടാവാം ഒരു പക്ഷെ മസ്‌കിന്റെ കൊക്കക്കോള ട്വീറ്റ്.
ആപ്പ് സ്റ്റോറില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ എന്ന ആപ്പ് പട്ടികയില്‍ ട്വിറ്ററിനേക്കാള്‍ മുകളില്‍ വന്നത് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സ്വതന്ത്ര സംഭാഷണം ട്വിറ്റര്‍ വിലക്കിയതിനാലാണ് ട്രൂത്ത് സോഷ്യല്‍ ജന്മമെടുത്തതെന്നും മസ്‌ക് പറഞ്ഞു.
എന്നാല്‍ 'ട്രൂത്ത് സോഷ്യല്‍' എന്ന പേര് ഭീകരമാണെന്നും പകര് 'ട്രംപെറ്റ്'( Trumpet) എന്ന പേരാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. ട്രൂത്ത് സോഷ്യലിനെ മസ്‌ക് അംഗീകരിക്കുന്നില്ലെന്ന സൂചനയാണ് ഈ കളിയാക്കല്‍ എന്ന് കരുതാം.
പൊതുജനങ്ങളുടെ വിശ്വാസത്തിന് ട്വിറ്റര്‍ അര്‍ഹമാകണം എങ്കില്‍ അത് രാഷ്ട്രീയമായി നിഷ്പക്ഷമായിരിക്കണം. അതായത് തീവ്ര വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും ഒരുപോലെ അസ്വസ്ഥമാക്കണം എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിഗ്നലിനെ പോലെ ട്വിറ്ററിലെ ഡയറക്ട് മെസേജുകളും എന്‍ക്രിപ്റ്റ് ചെയ്യണമെന്നും മസ്‌ക് പറയുന്നു.
Content Highlights: elon musk, twitter, coca cola
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..